യു.എസിന്റെ മർക്കടമുഷ്ടിക്കു മുന്നിൽ ഇറാൻ വഴങ്ങില്ല –റൂഹാനി
text_fieldsതെഹ്റാന്: ഭയപ്പെടുത്തി ചര്‍ച്ച നടത്താമെന്ന് യു.എസ് കരുതേണ്ടെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ച് ഒരു മേശക്കു ചുറ്റും പരസ്പര ആദരവോടെ ഇരുന്നുള്ള ചര്ച്ചക്കാണെങ്കില് ഞങ്ങള്‍ തയാറാണ്. യു.എസ് ചര്‍ച്ചക്ക് ഉത്തരവിടുകയാണെങ്കില്‍ അതിനു ഞങ്ങളെ കിട്ടില്ല. ഇറാൻ ഭീഷണിക്കും അധികാരപ്രയോഗത്തിനും വഴങ്ങില്ല എന്ന് യു.എസിന് ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും റൂഹാനി കൂട്ടിച്ചേർത്തു.
ഇറാനെതിരായ ഉപരോധങ്ങൾ പിൻവലിക്കാത്തപക്ഷം യു.എസുമായി ചർച്ചക്കില്ലെന്ന് റൂഹാനി നേരത്തേ വ്യക്തമാക്കിയതാണ്. അതിനിടെ, ഉപാധികളില്ലാതെ ഇറാനുമായി ചർച്ചക്കു തയാറാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.
ഒരു മാസമായി ഇറാനും യു.എസും തമ്മിലുള്ള വാക്പോര് തുടരുകയാണ്. ആണവകരാറില്‍നിന്നു വാഷിങ്ടണ്‍ പിന്മാറിയതിനു പിന്നാലെ ഇറാനെതിരായ ഉപരോധം പുനഃസ്ഥാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം വഷളായത്. മേയ് മുതല്‍ ഉപരോധം ശക്തമാക്കുകയും ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തണമെന്ന് ഇന്ത്യയുൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾക്ക് നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.