ഇറാൻ കപ്പൽ: യു.എസിെൻറ ആവശ്യം ജിബ്രാൾട്ടർ തള്ളി
text_fieldsജിബ്രാൾട്ടർ: ബ്രിട്ടൻ മോചിപ്പിക്കാൻ തീരുമാനിച്ച ഇറാൻ എണ്ണക്കപ്പൽ ഗ്രേസ് വൺ പിടി ച്ചെടുക്കാൻ യു.എസ് ഫെഡറൽ കോടതി അയച്ച വാറൻറ് ജിബ്രാൾട്ടർ തള്ളി.
യു.എസ് ഇറാനു മേൽ ചുമത്തിയ ഉപരോധം യൂറോപ്യൻ രാജ്യങ്ങൾക്ക് ബാധകമല്ലെന്നും ജിബ്രാൾട്ടർ സർക്കാർ ചൂണ്ടിക്കാട്ടി.
അതിനാൽ കപ്പൽ പിടിച്ചെടുക്കണമെന്ന യു.എസ് കോടതി ഉത്തരവ് നടപ്പാക്കാനാവില്ല. ജൂലൈ നാലിന് ബ്രിട്ടീഷ് നാവികർ പിടിച്ചെടുത്ത എണ്ണക്കപ്പൽ മോചിപ്പിക്കാൻ ജിബ്രാൾട്ടർ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
വാഷിങ്ടനിലെ യു.എസ് ഫെഡറല്‍ കോടതിയാണു വെള്ളിയാഴ്ച വാറൻറ് പുറപ്പെടുവിച്ചത്. ടാങ്കറും അതിലുള്ള എണ്ണയും പിടിച്ചെടുക്കാനായിരുന്നു നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.