ആണവകരാറിൽനിന്ന് ഇറാൻ ഭാഗികമായി പിന്മാറി
text_fieldsതെഹ്റാൻ: അമേരിക്ക ഉൾപ്പെടെ വൻശക്തി രാഷ്ട്രങ്ങളുമായി 2015ൽ ഒപ്പുവെച്ച ആണവ കരാറ ിൽനിന്ന് ഇറാൻ ഭാഗികമായി പിന്മാറി. ഉടമ്പടിയിൽ ഒപ്പുവെച്ച വൻശക്തി രാഷ്ട്രങ്ങൾ ക്ക് വാഗ്ദാനങ്ങൾ പാലിക്കാൻ 60 ദിവസം അനുവദിച്ചു. കരാർ വ്യവസ്ഥകളുടെ അടിസ്ഥാനത ്തിൽ യു.എസ് ഉപരോധത്തിൽനിന്ന് ഇറാെൻറ എണ്ണ, ബാങ്കിങ് മേഖലകളെ സംരക്ഷിക്കാൻ ഈ രാ ഷ്ട്രങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കും. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ടി.വി പ്രഭാഷണത്തിലാണ് പ്രസിഡൻറ് ഹസൻ റൂഹാനി തീരുമാനം അറിയിച്ചത്. ആണവ ഉടമ്പടിയിൽനിന്ന് പിന്മാറുകയാണെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച് ഒരുവർഷം തികഞ്ഞ ദിവസമായിരുന്നു ഇന്നലെ.
2015ൽ ബറാക് ഒബാമ ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ യു.കെ, ഫ്രാൻസ്, ജർമനി, ചൈന, റഷ്യ എന്നീ രാഷ്ട്രങ്ങളാണ് ഇറാനുമായി ആണവകരാർ ഒപ്പുവെച്ചത്. ആണവ നിരായുധീകരണ നടപടികളിൽ സഹകരിക്കുന്നതിന് പകരമായി ഇറാന് മേലുള്ള സാമ്പത്തിക, വാണിജ്യ ഉപരോധത്തിൽ ഇളവുവരുത്തുമെന്നതായിരുന്നു കരാറിെൻറ കാമ്പ്. എന്നാൽ, പല അറബ് രാഷ്ട്രങ്ങളും ഇസ്രായേലും അമേരിക്കയിലെ വലിയൊരു വിഭാഗവും കരാറിനെതിരായിരുന്നു. ഇറാന് അളവിൽ കവിഞ്ഞ് സഹായം നൽകുന്നതാണ് കരാറിലെ വ്യവസ്ഥകൾ എന്നായിരുന്നു ആക്ഷേപം. ഭരണത്തിലെത്തിയാൽ കരാർ റദ്ദാക്കുമെന്ന് ട്രംപും പ്രഖ്യാപിച്ചിരുന്നു. ഇതിന് അനുസരിച്ച് കഴിഞ്ഞ വർഷം കരാറിൽനിന്ന് അമേരിക്ക പിന്മാറി. ഉപരോധങ്ങളും പുനഃസ്ഥാപിച്ചു.
അമേരിക്ക പിന്മാറിയതോടെ അർഥരഹിതമായെങ്കിലും ബാക്കി രാഷ്ട്രങ്ങളുമായുള്ള ഇറാെൻറ ധാരണ നിലനിൽക്കുകയായിരുന്നു. ഇതിലാണ് ഇറാൻ ഇപ്പോൾ തീരുമാനം എടുത്തത്. കരാറിൽ ഒപ്പുവെച്ച രാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികൾക്ക് ഇറാൻ ഇതുസംബന്ധിച്ച് കത്തുനൽകിയിട്ടുണ്ട്. ഉടമ്പടിയുടെ അടിസ്ഥാനത്തിൽ അധികം വരുന്ന യുറേനിയം രാജ്യത്ത് സൂക്ഷിക്കാതെ കയറ്റുമതി ചെയ്യണമെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. ഈ വ്യവസ്ഥയിൽനിന്നും പിന്മാറുകയാണെന്ന് റൂഹാനി വ്യക്തമാക്കി.
ഇറാൻ ഭീഷണി നേരിടാൻ കഴിഞ്ഞ ദിവസമാണ് വിമാനവാഹിനി കപ്പലായ യു.എസ്.എസ് അബ്രഹാം ലിങ്കണെ അമേരിക്ക ഗൾഫ് മേഖലയിലേക്ക് അയക്കുകയാണെന്ന് അറിയിച്ചത്. ജർമനിയിൽ നിർണായക ചർച്ചകൾക്ക് പുറപ്പെട്ട യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അത് ഒഴിവാക്കി, ചൊവ്വാഴ്ച ഇറാഖിലും എത്തിയിരുന്നു.
ആണവശക്തിയാകാൻ ഇറാനെ അനുവദിക്കില്ല –ഇസ്രായേൽ
ജറൂസലം: ആണവശക്തിയാകാൻ ഇറാനെ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആണവകരാറിൽനിന്ന് പിന്മാറുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രായേലിെൻറ പ്രതികരണം.
‘‘ഇറാൻ ആണവ പദ്ധതി പുനരാരംഭിക്കാൻ പോകുന്നുവെന്ന വാർത്തയാണ് ഇന്നു രാവിലെ കേട്ടത്. ആണവശേഷി കൈവരിക്കാൻ ഇറാനെ അനുവദിക്കില്ല’’ - നെതന്യാഹു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.