ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഇറാൻ
text_fieldsതെഹ്റാൻ: അമേരിക്കയുടെ ഉപരോധത്തിനും സംഘർഷ ഭീഷണിക്കും ഇടയിൽ ബാലിസ്റ്റിക് മി സൈലുകളും പുതുതലമുറ എൻജിനുകളും പരീക്ഷിച്ച് ഇറാൻ. ഞായറാഴ്ചയാണ് ഹ്രസ്വദൂര മിസ ൈലുകളും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുന്ന എൻജിനുകളും ഇറാെൻറ െറവലൂഷനറി ഗാർഡ്സ് പുറത്തിറക്കിയത്. പഴയ ഉരുക്ക് മാതൃകയെക്കാൾ ഭാരം കുറഞ്ഞ സമ്മിശ്ര ലോഹനിർമിതമായ സുഹൈർ എൻജിനുകൾ ഘടിപ്പിച്ചാണ് റാദ്-500 മിസൈലുകൾ പുറത്തിറക്കിയത്. സമാനരീതിയിൽ നിർമിച്ച സൽമാൻ എൻജിനുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാവുന്ന രീതിയിലാണ് ഇവയുടെ രൂപകൽപന. ഫത്താഹ്-110 മിസൈലിെൻറ പകുതി ഭാരമുള്ള റാദിന് 200 കിലോമീറ്റർ അധികദൂരം സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ഉപരിതല ബാലിസ്റ്റിക് മിസൈലായ ഫത്താഹ് 2002ലാണ് ഇറാൻ വികസിപ്പിച്ചത്. ഇസ്ലാമിക് റെവലൂഷനറി ഗാർഡ് കോർപ്സ് കമാൻഡർ മേജർ ജനറൽ ഹുൈസൻ സലാമിയും ഐ.ആർ.ജി.സി ഏറോസ്പേസ് മേധാവി ബ്രിഗേഡിയർ ജനറൽ അമീറലി ഹാജി സാദെഹും ചേർന്നാണ് മിസൈലുകളും എൻജിനുകളും പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.