യു.എസ് ഉപരോധം: ഗൾഫ്രാജ്യങ്ങളുടെ എണ്ണ കയറ്റുമതി തടയും –ഇറാൻ
text_fieldsതെഹ്റാൻ: ഇറാനുമേൽ യു.എസ് ഉപരോധം തുടർന്നാൽ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്ന് പ്രസിഡൻറ് ഹസൻ റൂഹാനിയുടെ പ്രസ്താവനക്ക് പിന്തുണയുമായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗ.
ഇറാെൻറ എണ്ണവ്യാപാരം തടയുമെന്ന യു.എസ് ഭീഷണിയെ തുടർന്ന് ഗൾഫ്രാജ്യങ്ങൾ എണ്ണ കയറ്റുമതിക്ക് ഉപയോഗിക്കുന്ന സമുദ്രപാത അടക്കുമെന്ന് റൂഹാനി മുന്നറിയിപ്പു നൽകിയിരുന്നു.
നിലവിൽ ഗൾഫ്രാജ്യങ്ങൾ ചരക്കുഗതാഗതം നടത്തുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഹോർമൂസ് ഇടനാഴി വഴിയാണ്. 2016ൽ ഇതുവഴി പ്രതിദിനം 1.9കോടി ബാരൽ എണ്ണ കൈമാറ്റം ചെയ്തിട്ടുണ്ടെന്നാണ് യു.എസ് ഉൗർജ വകുപ്പിെൻറ കണക്ക്. ഇറാെൻറ എണ്ണ കയറ്റുമതി തടയുന്നത് ഫലത്തിൽ ഗൾഫ്രാജ്യങ്ങൾക്കുകൂടി തിരിച്ചടിയാകുമെന്ന കാര്യം ഒാർക്കണമെന്നും ഖാംനഇൗ ചൂണ്ടിക്കാട്ടി.
ഇറാനുമായി 2015ൽ ഒപ്പുവെച്ച ആണവകരാറിൽനിന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിൻവാങ്ങിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. ഒബാമ ഭരണകൂടത്തിെൻറ കാലത്ത് ഒപ്പുവെച്ച കരാറിൽനിന്ന് പിന്മാറുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
കരാറിെൻറ ഫലമായി ഇറാനെതിരായ ഉപരോധങ്ങളിൽ ഇളവുവരുത്തുകയും ചെയ്തു. അതിനുപകരമായി ഇറാൻ യുറേനിയം സമ്പുഷ്ടീകരണം ഗണ്യമായി കുറക്കാനും ഉപാധിവെച്ചു.
അമേരിക്ക ഒപ്പുവെച്ച കരാറുകളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന തെൻറ വാദത്തിൽ ഉറച്ചുനിൽക്കുന്നതായും അവരോട് ചർച്ചക്ക് പോയിട്ട് കാര്യമില്ലെന്നും ഖാംനഇൗ പറഞ്ഞു.
യു.എസിെൻറത് യുദ്ധത്തിലേക്കുള്ള ചുവടുവെപ്പ്-റൂഹാനി
തെഹ്റാൻ: ശത്രുതാപരമായ നയങ്ങളുമായി മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ വലിയ യുദ്ധത്തിെൻറ ചുവടുവെപ്പായിരിക്കുമതെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പു നൽകി. 2015ലെ ആണവകരാറിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതുമുതൽ ഇറാനെതിരായ ഉപരോധങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കുകയാണ്. ‘‘ഇറാനുമായുള്ള സമാധാനം എല്ലാ സമാധാനങ്ങളുടെയും മാതാവാണ്, യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവാണ്. ഇത് അമേരിക്ക ഒാർത്തിരിക്കണം. സിംഹങ്ങളുടെ വാലുപിടിച്ച് കളിക്കരുത്, നിങ്ങൾ പശ്ചാത്തപിക്കേണ്ടിവരു’’മെന്നായിരുന്നു ട്രംപിന് റൂഹാനിയുടെ താക്കീത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.