ഇറാൻ നേരിടുന്നത് അഭൂതപൂർവ പ്രതിസന്ധിയെന്ന് റൂഹാനി; ഇറാഖ് യുദ്ധത്തെക്കാളും ഭീകരം
text_fieldsതെഹ്റാൻ: മുെമ്പങ്ങുമില്ലാത്ത വിധം ഭീകരമായ സമ്മർദമാണ് പുതിയ ഉപരോധത്തെ തുടർന് ന് ഇറാൻ നേരിടുന്നതെന്ന് പ്രസിഡൻറ് ഹസൻ റൂഹാനി. അമേരിക്കയുടെ സാമ്പത്തിക ഉപരോധം 1980-88 കാലത്തെ ഇറാഖ് യുദ്ധത്തെക്കാളും രാഷ്ട്രത്തിെൻറ സാമ്പത്തിക നിലയെ വലക്കുമെന്നും അ ദ്ദേഹം പറഞ്ഞു. ഇറാന് താക്കീതുമായി ഗൾഫ് മേഖലയിലേക്ക് പടക്കപ്പലുകളും ബോംബറുക ളും അമേരിക്ക വിന്യസിച്ചതിന് പിന്നാലെയാണ് റൂഹാനിയുടെ പ്രതികരണം.
കനത്ത ആഭ്യന്ത ര രാഷ്ട്രീയ സമ്മർദം േനരിടുന്ന റൂഹാനി, പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയ ഐക്യത്തിന് ആഹ്വാനം ചെയ്തു. ഇറാഖ് യുദ്ധകാലത്ത് നമ്മുടെ ബാങ്കുകൾക്ക് ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. എണ്ണ വിൽപനക്കോ കയറ്റുമതി, ഇറക്കുമതിക്കോ തടസ്സമുണ്ടായിരുന്നില്ല. ആയുധ ഇടപാടുകൾക്ക് മാത്രമാണ് നിയന്ത്രണമുണ്ടായിരുന്നത്.
ശത്രുക്കളുടെ ഇേപ്പാഴത്തെ സമ്മർദം മുെമ്പങ്ങുമില്ലാത്ത തരത്തിലാണ്. പക്ഷേ, ഈ അവസ്ഥയിൽ നമുക്ക് നിരാശയില്ല. ഭാവിയിൽ വലിയ പ്രതീക്ഷകളാണുള്ളത്. ഈ ക്ലേശകാലത്തെ നമ്മർ ഐക്യത്തോടെ മറികടക്കും - റൂഹാനി രാജ്യത്തോട് പറഞ്ഞു. അമേരിക്ക മനഃശാസ്ത്ര യുദ്ധം ആരംഭിച്ചിരിക്കുകയാണെന്ന് ഞായറാഴ്ച പാർലമെൻറിനെ അഭിസംബോധന ചെയ്ത റെവലൂഷണറി ഗാർഡ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി കൂട്ടിച്ചേർത്തു. കഴിഞ്ഞമാസമാണ് സലാമിയെ നിയമിച്ചത്.
സാഹസത്തിന് മുതിർന്നാൽ ശിരസ്സിന് പ്രഹരം –ഇറാൻ കമാൻഡർ
തെഹ്റാൻ: ഇറാനെതിരെ സൈനിക നീക്കത്തിന് മുതിർന്നാൽ അമേരിക്കയുടെ ശിരസ്സിന് പ്രഹരിക്കുമെന്ന് ഇറാൻ കമാൻഡർ. ഗൾഫിലെ അമേരിക്കൻ ൈസനിക സാന്നിധ്യം സാധാരണഗതിയിൽ ഭീഷണിയാണെങ്കിലും ഇപ്പോഴത് വലിയ അവസരമാണെന്നും റെവലൂഷനറി ഗാർഡ് വ്യോമയാന വിഭാഗം തലവൻ അമീറലി ഹാജിസദീഹ് പറഞ്ഞു.
50 പോർ വിമാനങ്ങളും 6000 സൈനികരും ഉൾക്കൊള്ളുന്ന വിമാനവാഹിനി കപ്പൽ മുമ്പ് നമുക്ക് വലിയ ഭീഷണിയായിരുന്നു. പക്ഷേ, ഇന്നത് വലിയ അവസരമായി മാറിയിരിക്കുന്നു -അമീറലി ഹാജി സദീഹ് കൂട്ടിച്ചേർത്തു. അമേരിക്കയുടെ വിമാന വാഹിനി കപ്പൽ യു.എസ്.എസ് അബ്രഹാം ലിങ്കണും ബി 52 ബോംബറുകളും ഗൾഫിൽ എത്തിയതിെൻറ പശ്ചാത്തലത്തിലാണ് പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.