യു.എസിെൻറ ആവശ്യം ഇറാന് തള്ളി; ചാരവൃത്തിക്കേസില്‍ പിതാവിനും മകനും 10 വര്‍ഷം തടവ്
text_fieldsതെഹ്റാന്: ചാരവൃത്തിക്കേസില്‍ തടവുശിക്ഷ വിധിക്കപ്പെട്ട ഇറാന്-അമേരിക്കന്‍ പൗരത്വമുള്ളയാളെയും അദ്ദേഹത്തിെൻറ 80കാരനായ പിതാവിനെയും വിട്ടയക്കണമെന്ന യു.എസിന്‍െറ ആവശ്യം ഇറാന് നിരാകരിച്ചു. യു.എസിനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ഇരുവരെയും 10 വര്‍ഷത്തെ തടവിന് കഴിഞ്ഞ ദിവസം ഇറാന് ശിക്ഷിച്ചിരുന്നു. ഇതേതുടര്‍ന്ന് സിയാമക് നമാസി, പിതാവ് ബാക്വര്‍ നമാസി എന്നിവരെ ഉടന്‍ വിട്ടുനല്‍കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ആവശ്യപ്പെട്ടു. എന്നാല്‍, യു.എസിന്‍െറ വാക്കുകള്‍ക്ക് ഇറാന് ഒരു പ്രാധാന്യവും നല്‍കുന്നില്ളെന്നും ഇറാനിയന്‍ ജനതയുടെ പദവി വിഭജിക്കാനും വിഷയത്തില്‍ ഇടപെടാനുമുള്ള ശ്രമം വിലപ്പോവില്ളെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ബഹറാം ക്വാസിമി പ്രതികരിച്ചു. ഇരുവരും അമേരിക്കന്‍ ഭരണകൂടത്തിന്‍െറ ചാരന്മാരായി പ്രവര്‍ത്തിച്ചതായി തെളിഞ്ഞുവെന്ന് തെഹ്റാന് പ്രോസിക്യൂട്ടര്‍ അബ്ബാസ് ജാഫ്രി അബാദി പറഞ്ഞു. ഇരട്ട പൗരത്വമുള്ള മറ്റ് മൂന്നു പേരെയും ഇതേ കുറ്റത്തിന് 10 വര്‍ഷം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഫര്‍ഹാദ് അബ്ദു സാലിഹ്, കംറാന്‍ ഖാദിരി, അലി റസാ ഒമിദ്വാര് എന്നിവരെയാണ് ശിക്ഷിച്ചത്. സ്വാധീനമുള്ള ബിസിനസ് കണ്‍സല്‍ട്ടന്റും ഇറാനിയന്‍ പരിഷ്കരണവാദത്തെ പിന്തുണക്കുന്നയാളുമായ സിയാമക് നമാസി ഒരു വര്‍ഷം മുമ്പ് തെഹ്റാന് വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റിലായത്. മകന്‍െറ മോചനത്തിനായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവിടെയത്തെിയപ്പോള്‍ പിതാവും അറസ്റ്റിലായി. യു.എന്‍ ചില്‍ഡ്രന്‍സ് ഫണ്ടിന്‍െറ മുന്‍ ജീവനക്കാരനാണ് ബാക്വര്‍ നമാസി. 1979ലെ വിപ്ളവത്തിനുമുമ്പ് ഇറാനിയന്‍ പ്രവിശ്യാ ഗവര്‍ണറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.