യു.എസിന് കീഴടങ്ങില്ല –ഖാംനഈ
text_fieldsതെഹ്റാൻ: യു.എസിെൻറ സമ്മർദത്തിനും അധിേക്ഷപത്തിനും മുന്നിൽ തെൻറ രാജ്യം മുട്ടുമട ക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. അന്തസ്സും അഭിമാനവും കളയാ തെ പുരോഗതിയിലേക്കുള്ള മാർഗമാണ് രാജ്യം തേടിക്കൊണ്ടിരിക്കുന്നത്. ശത്രുരാജ്യങ്ങ ളുടെ സമ്മർദമൊന്നും ഇറാൻ ജനതയെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ് റവും ക്രൂരമായ ഭരണകൂടം മഹത്തായ രാജ്യത്തെ അപമാനിക്കുകയും ആരോപണങ്ങളുടെ മുൾമുന യിൽ നിർത്തുകയുമാണ്. യുദ്ധത്തിെൻറയും സംഘർഷത്തിെൻറയും കൊള്ളയുടെയും ഉറവിടമാണ് യുഎസ്. അവരുടെ അവമതികൾക്കു മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യോമപരിധി ലംഘിച്ചുവെന്നാരോപിച്ച് കഴിഞ്ഞാഴ്ച യു.എസ് ഡ്രോൺ വെടിവെച്ചിട്ടതോടെയാണ് യു.എസും ഇറാനും തമ്മിലുള്ള ബന്ധം യുദ്ധസമാനമായത്. ഡ്രോൺ അന്താരാഷ്ട്ര പരിധിയിലായിരുന്നുവെന്നാണ് യു.എസിെൻറ വാദം. പ്രതികാരനടപടിയായാണ് ഖാംനഇൗക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ യു.എസ് ഉപരോധം പ്രഖ്യാപിച്ചത്. ഭയപ്പെടുത്തി ഇറാനെ ചർച്ചയിലേക്കു കൊണ്ടുവരാനാണ് യു.എസ് ഉദ്ദേശിക്കുന്നത്. ഈയാഴ്ചക്കുള്ളിൽ തന്നെ ഇറാൻ ആണവകരാറിെൻറ ശിൽപികളിലൊരാളായ വിദേശകാര്യ മന്ത്രി ജാവേദ് ശരീഫിനെ കരിമ്പട്ടികയിൽ പെടുത്തുമെന്നും പ്രഖ്യാപിച്ചു. 2015 ൽ ഇറാനുമായി ഒപ്പുവെച്ച ആണവകരാറിൽ നിന്ന്
യു.എസ് ഏകപക്ഷീയമായി പിൻമാറിയതോടെയാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ പ്രശ്നം തുടങ്ങിയത്. ഇറാൻ ആണവായുധ പരീക്ഷണം അവസാനിപ്പിക്കണമെന്നാണ് യു.എസിെൻറ ആവശ്യം.
യു.എസുമായി യുദ്ധം
ആഗ്രഹിക്കുന്നില്ല –റൂഹാനി
തെഹ്റാൻ: യു.എസുൾപ്പെടെയുള്ള ഒരു രാജ്യവുമായും യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. യു.എസും ഇറാനും തമ്മിലുള്ള സംഘർഷം നാൾക്കുനാൾ വർധിക്കുന്ന സാഹചര്യത്തിലാണ് റൂഹാനിയുടെ പ്രസ്താവന. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ടെലിഫോണിൽ സംസാരിക്കവെയാണ് റൂഹാനിയുടെ പരാമർശം.
ആക്രമിച്ചാൽ തിരിച്ചടിക്കും –ട്രംപ്
വാഷിങ്ടൺ: ഇറാനുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല, എന്നാൽ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യുദ്ധമുണ്ടായാൽ ഉടനെയൊന്നും അത് അവസാനിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പു നൽകി. ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്. യു.എസ് ഡ്രോൺ വെടിവെച്ചിട്ടതിനെ തുടർന്ന് ഇറാനെ ആക്രമിക്കാൻ നിർദേശം നൽകിയ ട്രംപ് മിനിറ്റുകൾക്കുള്ളിൽ തീരുമാനം മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.