കോവിഡ് 19; ഇറാൻ വൈസ് പ്രസിഡൻറിന് രോഗം സ്ഥിരീകരിച്ചു
text_fieldsതെഹ്റാൻ: ഇറാൻ വൈസ് പ്രസിഡൻറ് മസൗബേ എബ്റ്റേക്കറിന് കോവിഡ് 19 ബാധിച്ചതായി സ്ഥിരീകരിച്ചു. ആേരാഗ്യനില തൃ പ്തികരമാണെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ചൈനക്ക് പുറത്ത് ഏറ്റ വും കൂടുതൽ ആളുകൾ രോഗബാധമൂലം മരിച്ചത് ഇറാനിലാണ്. 26 പേരാണ് മരിച്ചത്. 106 പേർക്ക് പുതുതായി രോഗം ബാധിച്ചതായും കണ്ടെത്തി.
കോവിഡ് 19 ബാധിച്ച് വ്യാഴാഴ്ച മാത്രം 44പേർ മരിച്ചതായി ചൈന നാഷനൽ ഹെൽത്ത് കമീഷൻ അറിയിച്ചു. ഇതുവരെ 2788 പേരാണ് ചൈനയിൽ മാത്രം മരിച്ചത്. പുതുതായി 327 പേർക്ക് വൈറസ് ബാധിച്ചതായും കണ്ടെത്തി.
ബുധനാഴ്ച 433പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗംബാധിച്ചവരുടെ എണ്ണം 78,824 ആയി. ഹുബൈ പ്രവിശ്യയിലാണ് ഇപ്പോൾ രോഗം കൂടുതൽ പേരിലേക്ക് പടരുന്നതായി കണ്ടെത്തിയത്.
നൈജീരിയയിൽ ആദ്യമായി ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. സബ് സഹാറൻ ആഫ്രിക്കൻ പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 40 ഓളം രാജ്യങ്ങളിൽ കോവിഡ് 19 പടർന്നുപിടിച്ചിട്ടുണ്ട്.
ദക്ഷിണകൊറിയയിൽ 256 പേർക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 2,022 ആയതായി കൊറിയൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 13 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.