കിർകുകിൽ കുർദുകൾക്ക് അന്ത്യശാസനം
text_fieldsബഗ്ദാദ്: കിർകുകിലെ കുർദ് പെഷമർഗകളോട് ഞായറാഴ്ചക്കകം കീഴടങ്ങണമെന്നാവശ്യപ്പെട്ടതായി ഇറാഖ് സൈന്യം. അല്ലാത്തപക്ഷം കിർകുക് വിട്ടുപോകണമെന്നും അന്ത്യശാസനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം സ്വയം നിർണയാവകാശത്തിനായി കുർദുകൾ ഹിതപരിശോധന നടത്തിയതിനെ തുടർന്നാണ് ഇരുവിഭാഗവും തമ്മിലുള്ള പ്രശ്നം കൂടുതൽ രൂക്ഷമായത്.
എണ്ണ സമ്പന്ന മേഖലയായ കിർകുകിൽ ഇറാഖും കുർദുകളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അടുത്തിടെ െഎ.എസിനെതിരായ പോരാട്ടത്തിൽ ഇരുവിഭാഗവും യോജിച്ചിരുന്നു. 2014ലാണ് കുർദ് പെഷമർഗകൾ കിർകുക് അധീനതയിലാക്കിയത്. മേഖല പിടിച്ചെടുക്കാനായി കഴിഞ്ഞദിവസം ആയിരക്കണക്കിന് സൈനികരെ ഇറാഖ് സർക്കാർ വിന്യസിച്ചിരുന്നു. ആക്രമണം നേരിടാൻ കുർദുകളും സന്നദ്ധമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.