ഹിതപരിശോധനഫലം റദ്ദാക്കാൻ തയാറെന്ന് കുർദുകൾ
text_fieldsബഗ്ദാദ്: ഇറാഖിൽനിന്ന് സ്വയംഭരണം ആവശ്യപ്പെട്ട് നടത്തിയ ഹിതപരിശോധന ഫലം റദ്ദാക്കാൻ തയാറെന്ന് കുർദുകളുടെ വാഗ്ദാനം. ഹിതപരിശോധനയോടെ കുർദുകളും ഇറാഖ് സർക്കാറും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തുടർന്ന് കുർദിഷ് മേഖലകൾ പിടിച്ചെടുക്കാൻ സൈന്യം നീക്കംതുടങ്ങുകയും ചെയ്തു. തന്ത്രപ്രധാന മേഖലയായ കിർകുകിെൻറ ഭൂരിഭാഗവും സൈന്യം പിടിച്ചെടുത്തിരുന്നു. സൈനിക നീക്കത്തിനിടെ നിരവധി സൈനികരും കുർദിഷ് പെഷ്മർഗ പോരാളികളും കൊല്ലപ്പെട്ടു.
കുർദിഷ് മേഖലകളിലെ പോരാട്ടങ്ങൾ അവസാനിപ്പിച്ച് വെടിനിർത്തലിന് തയാറാണെന്നും കുർദിഷ് പ്രാദേശിക സർക്കാർ (കെ.ആർ.എസ്) വ്യക്തമാക്കി. വടക്കൻ ഇറാഖിലെ അർധ സ്വയംഭരണ മേഖലയിലെ ജനങ്ങൾ സെപ്റ്റംബർ 25നാണ് പൂർണസ്വയംഭരണം ആവശ്യപ്പെട്ട് ഹിതപരിശോധന നടത്തിയത്. വോെട്ടടുപ്പ് മാറ്റിവെക്കണമെന്ന് കുർദിഷ് നേതാവ് മസൂദ് ബർസാനിയോട് യു.എസും ഇറാഖിെൻറ മറ്റ് സഖ്യരാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. െഎ.എസിനെതിരായ ഇറാഖിെൻറ ഒാപറേഷനെയും ഇത് ഗുരുതരമായി ബാധിക്കുമെന്നും ചില രാജ്യങ്ങൾ മുന്നറിയിപ്പു നൽകി. തുടർന്ന് ഇറാഖുമായി സന്ധിക്ക് തയാറാവണമെന്ന് സഖ്യരാജ്യങ്ങൾ കുർദുകളുടെ മേൽ സമ്മർദം ചെലുത്തുകയും ചെയ്തു.
ഇസ്രായേൽ മാത്രമാണ്ഹിതപരിശോധനയെ സ്വാഗതം ചെയ്ത ഒരേയൊരു രാജ്യം. വോെട്ടടുപ്പിൽ 92 ശതമാനം പേരും ഹിതപരിശോധനയെ അനുകൂലിച്ചിരുന്നു. സർക്കാറുമായി അനുരഞ്ജനത്തിലെത്തിയാൽ അവശേഷിക്കുന്ന മേഖലകളിലെ പോരാട്ടം ഒഴിവാക്കാമെന്നാണ് കുർദിഷ് നേതൃത്വം കരുതുന്നത്. അതിനിടെ ഹിതപരിശോധനയെ എതിർക്കുന്ന കുർദിഷ് പ്രതിപക്ഷം ബർസാനിയുടെ രാജിയാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.