കുർദുകൾ ഹിതമറിയിച്ചു; മേഖല മുൾമുനയിൽ
text_fields
ഇർബിൽ (ഇറാഖ്): വടക്കൻ ഇറാഖിലെ കുർദ് മേഖലകളിൽ നടന്ന ഹിതപരിശോധനയിൽ വൻ ഭൂരിപക്ഷവും സ്വയംനിർണയത്തിന് അനുകൂലമായി വോട്ടുചെയ്തതായി സൂചനകൾ പുറത്തുവന്നതോടെ മേഖലയിൽ പുതിയ പ്രതിസന്ധി. ഇറാഖ് സർക്കാർ അസാധുവാക്കുകയും യു.എൻ ഉൾപ്പെടെ അന്താരാഷ്ട്ര ഏജൻസികളും വിവിധ രാഷ്ട്രങ്ങളും തള്ളിപ്പറയുകയും ചെയ്തിട്ടും 40 ലക്ഷത്തോളം പേരാണ് കഴിഞ്ഞ ദിവസം ബൂത്തുകളിലെത്തിയത്.
കുർദിസ്താൻ എന്ന പേരിൽ സ്വതന്ത്രരാജ്യത്തിന് അനുകൂലമായാണ് 90 ശതമാനത്തിലേറെ പേരും വോട്ടുചെയ്തെതന്നാണ് സൂചന. അന്തിമഫലം പുറത്തുവന്നിട്ടില്ല. ഹിതപരിശോധനയുടെ പശ്ചാത്തലത്തിൽ സ്വയംനിർണയാവകാശം സംബന്ധിച്ച ചർച്ചകൾക്കില്ലെന്ന് തൊട്ടുപിന്നാലെ ഇറാഖ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ, ഫലം പുറത്തുവന്നശേഷം ഇറാഖ് സർക്കാറുമായി ചർച്ചകൾ ആരംഭിക്കുെമന്നും അനുകൂല നീക്കമാണ് പ്രതീക്ഷിക്കുന്നതെന്നും കുർദ് മേഖലയുടെ നേതാവ് മസ്ഉൗദ് ബർസാനി പറഞ്ഞു.
രാജ്യത്തിെൻറ എണ്ണസമ്പത്തിെൻറ വലിയ പങ്കും സ്വന്തമായുള്ള കുർദ് മേഖലകൾ പുതിയ സാഹചര്യത്തിൽ സ്വാതന്ത്ര്യത്തിനുവേണ്ടി ആവശ്യം ശക്തിപ്പെടുത്തുമെന്ന ആശങ്ക മേഖലയെ മുൾമുനയിലാക്കുന്നുണ്ട്. ഇറാഖിനു സമാനമായി അയൽ രാജ്യങ്ങളിലെ കുർദുകളും സ്വാതന്ത്ര്യവാദവുമായി രംഗത്തെത്തുമോയെന്നതും ഭീഷണിയാണ്. ഹിതപരിശോധനയുടെ പശ്ചാത്തലത്തിൽ കുർദ് സാന്നിധ്യമുള്ള രാജ്യങ്ങളായ ഇറാനും തുർക്കിയും അതിർത്തി മേഖലകളിൽ സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ കുർദ് സാന്നിധ്യമുള്ള രാജ്യങ്ങളിലൊന്നായ തുർക്കിയിൽ 1.4 കോടിയാണ് അവരുടെ ജനസംഖ്യ.
ഉർദുഗാൻ സർക്കാറിനെതിരെ നേരേത്ത രംഗത്തുള്ള കുർദുകൾ കൂടുതൽ കരുത്തുനേടുമെന്നാണ് ആശങ്ക. ലക്ഷക്കണക്കിന് ബാരൽ എണ്ണ പ്രതിദിനം കുർദ് മേഖലകളിൽനിന്ന് തുർക്കി വഴി മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നുണ്ട്. ഇത് തടയുമെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാമ്പത്തിക ഉപരോധത്തിനു പുറമെ സൈനിക നീക്കവും ആലോചിക്കുന്നതായും ഹിതപരിശോധനയിൽ നിന്ന് കുർദുകൾ പിൻവാങ്ങിയില്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വതന്ത്ര രാജ്യം നിർമിക്കുന്നതിലുപരി ബർസാനിയുടെ രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പിക്കാനുള്ള അഭ്യാസമായും രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നുണ്ട്. ഇസ്രായേൽ ഒഴികെ ഒരു രാജ്യവും ഹിതപരിശോധനക്ക് പിന്തുണ അറിയിക്കാത്ത സാഹചര്യത്തിൽ സ്വാതന്ത്ര്യവാദവുമായി മുേന്നാട്ടുപോകാൻ കുർദുകൾക്ക് പ്രയാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.