ഐ.എസ് തലവൻ ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്ത്
text_fieldsബഗ്ദാദ്: െഎ.എസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ ശബ്ദ സന്ദേശം പുറത്ത്. ഐ.എസ് തന്നെയാണ് അവരുടെ മാധ്യമം വഴി 45 മിനുട്ട് ദൈർഘ്യമുള്ള ശബ്ദസന്ദേശം പുറത്തുവിട്ടത്. എന്നാൽ ശബ്ദസന്ദേശത്തിന്‍റെ തിയതി വ്യക്തമല്ല.
അമേരിക്കക്കും ജപ്പാനുമെതിരായ ഉത്തര കൊറിയയുടെ ഭീഷണിയും ഇറാഖിലെ മൂസിൽ ഉൾപ്പെടെയുള്ള ഐ.എസ് ശക്തികേന്ദ്രങ്ങളിൽ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ചും സന്ദേശത്തിലുണ്ട്. സിറിയയിലെ റഖയിലും ഹാമയിലും നടക്കുന്ന ഏറ്റുമുട്ടലിനെ കുറിച്ചും പരാമർശമുണ്ട്.
ശബ്ദ സന്ദേശത്തിന്‍റെ ആധികാരികതയെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും അൽ ബഗ്ദാദി മരണപ്പെട്ടുവെന്ന് സ്ഥിരീകരിക്കാനാവില്ലെന്നും യു.എസ് ഇന്‍റലിജൻസ് വിഭാഗം അറിയിച്ചു.
ബഗ്ദാദി കൊല്ലപ്പെട്ടതായി നിരവധി തവണ വാർത്തകൾ പുറത്തുവന്നിരുന്നു. ഇറാഖിലെ മൂസിലിൽ െഎ.എസിൽ നിന്ന് സൈന്യം തിരിച്ചുപിടിച്ചപ്പോൾ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാർത്തകളുണ്ടായിരുന്നു. ബഗ്ദാദിയുടെ തലക്ക് യു.എസ് 2.5 കോടി ഡോളർ പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.