മൂസിലിൽ 800 വർഷം പഴക്കമുള്ള അൽനൂരി മസ്ജിദ് െഎ.എസ് തകർത്തു
text_fieldsബഗ്ദാദ്: മൂസിലിലെ ഗ്രേറ്റ് മോസ്ക് എന്ന പേരിലറിയപ്പെടുന്ന 800 വർഷം പഴക്കമുള്ള അൽനൂരി മസ്ജിദ് െഎ.എസ് തകർത്തു. ബുധനാഴ്ച രാത്രി മൂസിൽ തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിെൻറ ഭാഗമായി യു.എസ് പിന്തുണയുള്ള ഇറാഖി സൈന്യം മസ്ജിദിനു സമീപമെത്തിയപ്പോഴായിരുന്നു സംഭവം. പള്ളിക്കുള്ളിൽ സ്ഫോടകവസ്തുക്കൾവെച്ച് തകർക്കുകയായിരുന്നുവെന്ന് ഇറാഖ് പ്രതിരോധമന്ത്രാലയം അറിയിച്ചു. പള്ളിക്ക് സമീപത്തെ അൽഹദ്ബ മിനാരവും തകർത്തിട്ടുണ്ട്.
പൗരാണിക കാലത്ത് നിർമിച്ച ഇൗ മസ്ജിദ് മൂസിലിെൻറ അടയാളമായാണ് കരുതപ്പെട്ടിരുന്നത്. െഎ.എസ് തലവൻ അബൂബക്കര്‍ അല്‍ബഗ്ദാദി ഖലീഫയായി സ്വയം പ്രഖ്യാപിച്ചത് ഇൗ മസ്ജിദിൽെവച്ചായിരുന്നു. ഇസ്ലാമിക തത്വങ്ങൾക്ക് എതിരാണെന്നു കാണിച്ച് 2014ലും മിനാരം തകർക്കാൻ െഎ.എസ് പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇറാഖി ജനത പള്ളിക്ക് മനുഷ്യച്ചങ്ങലയായിനിന്ന് സുരക്ഷ തീർക്കുകയായിരുന്നു. വിഗ്രഹാരാധന പ്രോത്സാഹിക്കുന്നതാണെ
ന്ന് ആരോപിച്ച് മൂസിലിലെ നിരവധി ചരിത്ര സ്മാരകങ്ങൾ െഎ.എസ് നേരത്തേ തകർത്തിരുന്നു. പള്ളി തകർത്തേതാടെ മൂസിലിൽ െഎ.എസിെൻറ തകർച്ച പൂർണമായെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദർ അൽഅബാദി അഭിപ്രായപ്പെട്ടു.
പള്ളി തകർത്തത് സഖ്യസേനാ വക്താവ് കേണൽ റയാൻ ഡിലനും സ്ഥിരീകരിച്ചിട്ടുണ്ട്. െഎ.എസ് ചാവേറുകൾ പള്ളിക്കുള്ളിൽ പൊട്ടിത്തെറിക്കുന്നതിെൻറ ദൃശ്യങ്ങളും സഖ്യസേന പുറത്തുവിട്ടു. എന്നാൽ, പള്ളി തകർന്നത് യു.എസ് സഖ്യസേനയുടെ വ്യോമാക്രമണത്തിലാണെന്ന് ഐ.എസ് ആരോപിച്ചു. ഇക്കാര്യം നിഷേധിച്ച സഖ്യസേന പള്ളി നിലനിന്ന ഭാഗത്ത് ആക്രമണം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. പള്ളിയും മിനാരവും തകർത്തതിലൂടെ െഎ.എസ് പൊറുക്കാനാവാത്ത കുറ്റകൃത്യമാണ് നടത്തിയതെന്ന് ഇറാഖി സൈന്യം ആരോപിച്ചു.
യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന െഎ.എസിനെതിയായ ആക്രമണം ആരംഭിച്ച് നാലാം ദിവസമാണ് പള്ളി തകര്‍ത്തത്. കഴിഞ്ഞ എട്ടു മാസമായി ഐ.എസ് നിയന്ത്രണത്തിലുള്ള നഗരം പിടിച്ചടക്കാന്‍ സൈന്യം പോരാട്ടം തുടരുകയാണ്. ചരിത്രപ്രധാനമായ അൽനൂരി മസ്ജിദ് 1172ൽ നൂറുദ്ദീൻ മഹ്മൂദ് സങ്കി പണിതതാണ്. മക്കയും മദീനയും മസ്ജിദുൽ അഖ്സയും കഴിഞ്ഞാൽ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിലൊന്നായാണ് പളളിയെ കണക്കാക്കിയിരുന്നത്. ഇൗദിനോടടുപ്പിച്ച് പള്ളി െഎ.എസിൽനിന്ന് പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇറാഖി സൈന്യം. 2014 ജൂലൈയിലാണ് െഎ.എസ് മൂസിൽ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.