മൂസിലില്‍ പരാജയം സമ്മതിച്ച് ഐ.എസ്; രക്ഷപ്പെടാന്‍ ഭീകരര്‍ക്കു ബഗ്ദാദിയുടെ നിര്‍ദേശം
text_fieldsബഗ്ദാദ്: ഇറാഖിലെ സുപ്രധാന നഗരമായ മൂസിലില്‍ പരാജയം സമ്മതിച്ച ഐ.എസ് ഭീകരര്‍. മേഖലയിലെ ഐ.എസ് ഭീകരരോടു ചാവേറാക്രമണത്തില്‍ സ്വയം ജീവന്‍ ത്യജിക്കാനോ രക്ഷപ്പെടാനോ ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ബഗ്ദാദി ആവശ്യപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും മലനിരകളിലേക്കു പിന്‍വാങ്ങി ഒളിച്ചിരിക്കാനാണു പ്രസംഗത്തിലൂടെ ബഗ്ദാദി നിര്‍ദേശിച്ചത്. ഉത്തരവ് പടിഞ്ഞാറന്‍ മൂസില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആക്രമണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐ.എസ് ഭീകരരോട് അറിയിക്കണമെന്നും അനുയായികളോട് ബഗ്ദാദി ആവശ്യപ്പെട്ടു. ഐ.എസിന്‍െറ ശക്തികേന്ദ്രമായ മൂസില്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സേന മാസങ്ങള്‍ക്കു മുമ്പ് ആക്രമണം ആരംഭിച്ചിരുന്നു. പടിഞ്ഞാറന്‍ മൂസില്‍ തിരിച്ചുപിടിക്കാന്‍ ശക്തമായ ആക്രമണമാണ് ഫെബ്രുവരി 19 മുതല്‍ സേന നടത്തിയത്. കിഴക്കന്‍ മൂസില്‍ ജനുവരി അവസാനത്തോടെ തിരിച്ചുപിടിച്ചിരുന്നു.
പല്‍മീറയില്‍നിന്ന് ഐ.എസ് പിന്‍വാങ്ങി
ഡമസ്കസ്: പൗരാണിക നഗരമായ പല്‍മീറയില്‍നിന്ന് ഭൂരിഭാഗം ഐ.എസ് ഭീകരരും പിന്‍വാങ്ങിയതായി റിപ്പോര്‍ട്ട്. അതേസമയം, സിറിയന്‍ സൈന്യത്തിന് മേഖലയിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ല. നഗരം മുഴുവനും കുഴിബോംബുകള്‍ സ്ഥാപിച്ചാണ് ഐ.എസ് ഒഴിഞ്ഞുപോവുന്നത്. യുനെസ്കോ പൈതൃകനഗരങ്ങളുടെ പട്ടികയില്‍ പെടുത്തിയ പല്‍മീറ 2015ലാണ് ഐ.എസ് പിടിച്ചെടുത്തത്. പല്‍മീറയിലെ എണ്ണമറ്റ ചരിത്രസ്മാരകങ്ങള്‍ ഐ.എസ് നാമാവശേഷമാക്കി. കഴിഞ്ഞവര്‍ഷം റഷ്യന്‍ പിന്തുണയോടെ സിറിയന്‍ സൈന്യം മേഖല തിരിച്ചുപിടിച്ചെങ്കിലും കഴിഞ്ഞ ഡിസംബറോടെ ഐ.എസ് വീണ്ടും നഗരം അധീനതയിലാക്കുകയായിരുന്നു. ചരിത്രസ്മാരകങ്ങളായിരുന്നു ഐ.എസിന്‍െറ ലക്ഷ്യം. ആഴ്ചകളായി സിറിയന്‍ സൈന്യം ഐ.എസിനെതിരെ പോരാട്ടം ശക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.