രണ്ട് ചൈനീസ് പൗരന്മാരെ െഎ.എസ് വധിച്ചു
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ തട്ടിക്കൊണ്ടുപോയ രണ്ട് ചൈനീസ് പൗരന്മാരെ വധിച്ചതായി െഎ.എസിെൻറ അവകാശവാദം. വനിതയുൾപ്പെടെയുള്ള രണ്ടുപേരെ കഴിഞ്ഞമാസം ബലൂചിസ്താൻ പ്രവിശ്യയിൽനിന്നാണ് ഭീകരസംഘം തട്ടിക്കൊണ്ടുപോയത്. പ്രവിശ്യ തലസ്ഥാനമായ ക്വറ്റയിലെ പ്രാദേശിക ടീച്ചിങ് സെൻററിൽ ഉർദുഭാഷയിൽ പഠനം നടത്തിവരുകയായിരുന്നു ഇവർ.
ഭീകരരുടെ പിടിയിൽനിന്ന് മറ്റൊരു ചൈനീസ് യുവതി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. റിപ്പോർട്ടുകൾ നിരീക്ഷിച്ചുവരുകയാണെന്നും സംഭവം സത്യമാണെന്ന് തെളിഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ചൈന മുന്നറിയിപ്പുനൽകി. ഇതാദ്യമായാണ് ചൈനീസ് പൗരന്മാർ പാകിസ്താനിൽ ഭീഷണി നേരിടുന്നത്. പാക്-ചൈന സാമ്പത്തിക ഇടനാഴിയുൾപ്പെടെ പാകിസ്താനിൽ ചൈന വൻ നിക്ഷേപങ്ങൾക്കൊരുങ്ങുന്ന സാഹചര്യത്തിലാണ് വാർത്ത പുറത്തുവന്നത്. എന്നാൽ, ഇത് ഇൗ പദ്ധതികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ചൈന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.