മൂസിലില്‍ 60 സിവിലിയന്മാരെ ഐ.എസ് കൊലപ്പെടുത്തി
text_fieldsബഗ്ദാദ്: മൂസിലില്‍ ഇറാഖി സൈനികരെ സഹായിച്ചുവെന്നാരോപിച്ച് ഐ.എസ് ഭീകരര്‍ കഴിഞ്ഞയാഴ്ച 60 സിവിലിയന്മാരെ കൊലപ്പെടുത്തിയതായി യു.എന്‍. മൊബൈല്‍ ഫോണും സിംകാര്‍ഡും ഉപയോഗിച്ചുവെന്നു തുടങ്ങിയ നിസ്സാര കുറ്റങ്ങള്‍ക്കുപോലും ഭീകരര്‍ സിവിലിയന്മാരെ കൂട്ടക്കുരുതി നടത്തുകയാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 27കാരനെ ഐ.എസ് വെടിവെച്ചുകൊന്നതായും യു.എന്‍ വെളിപ്പെടുത്തി. ഐ.എസ് പിടിച്ചെടുക്കുന്ന മേഖലകളില്‍ മൊബൈല്‍ നിരോധിച്ചിരിക്കയാണ്. സൈന്യത്തിന് വിവരം ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് വടക്കന്‍ മൂസിലിലെ സൈനികതാളവത്തിനു സമീപം 20 പേരെ കഴുത്തറുത്തുകൊന്നതായും റിപോര്‍ട്ടുണ്ട്. ഇവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടത്തെി.
ഇറാഖി സൈന്യവുമായി ബന്ധംപുലര്‍ത്തിയാല്‍ മരണമാണ് ശിക്ഷ. സൈന്യത്തെ പ്രതിരോധിക്കുന്നതിന് 12 വയസ്സുള്ള കുട്ടികളെ കുട്ടിച്ചാവേറായും സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായും യു.എന്‍ ഹൈകമീഷണര്‍ സയ്യിദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. ഇറാഖിലും സിറിയയിലും യു.എസ് പിന്തുണയോടെ ഐ.എസിനെതിരെ പോരാട്ടം തുടരുകയാണ്.
മൂസിലിലെ ഉള്‍പ്രദേശത്താണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. പോരാട്ടം തുടങ്ങിയതിനുശേഷം മേഖലയില്‍നിന്ന് പലായനം ചെയ്തവരുടെ എണ്ണം 4800 ആയി ഉയര്‍ന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.