നവാസിെൻറയും കുടുംബത്തിന്‍റെയും ജാമ്യഹരജി പാക് ഹൈകോടതി തള്ളി
text_fieldsഇസ്ലാമാബാദ്: അവൻഫീൽഡ് ഫ്ലാറ്റ് അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, മകൾ മർയം നവാസ്, മരുമകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മുഹമ്മദ് സഫ്ദാർ എന്നിവർ സമർപ്പിച്ച ജാമ്യഹരജി ഇസ്ലാമാബാദ് ഹൈകോടതി തള്ളി. ജസ്റ്റിസ് മിയാൻഗുൽ ഹസ്സൻ ഒൗറംഗസേബ്, മുഹ്സിൻ അക്തർ ക്യാനി എന്നിവരടങ്ങുന്ന രണ്ടംഗ ഡിവിഷൻ ബഞ്ചാണ് ഹരജി തള്ളിയത്. കൂടാതെ ശരീഫും കുടുംബവും സമർപ്പിച്ച ഹരജിയിൽ പ്രതികരണം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോക്ക് കോടതി നോട്ടീസയച്ചു.
നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ ശരീഫിെൻറ ജാമ്യഹരജിയിൽ അവരുടെ പ്രതികരണം അറിയിക്കുന്നതു വരെ ശരീഫിനും കുടുംബത്തിനും എതിരായി നിലനിൽക്കുന്ന മറ്റു രണ്ടു കേസുകളിൽ അക്കൗണ്ടബിലിറ്റി കോടതി ജഡ്ജി (ഒന്ന്) നടപടി ക്രമങ്ങളിലേക്കു കടക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് നവാസ് ശരീഫിെൻറ നിയമോപദേഷ്ടാവ് ഖവാജ ഹാരിസ് സമർപ്പിച്ച ഹരജിയും ഹൈകോടതി തള്ളി. കേസിൽ ഇനി ജൂലൈ അവസാന വാരം ഹൈകോടതി വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.