Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഇസ്​ലാമോഫോബിയ’:...

‘ഇസ്​ലാമോഫോബിയ’: അറബ്​ നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട്​ മോദിയും ജയശങ്കറും

text_fields
bookmark_border
‘ഇസ്​ലാമോഫോബിയ’: അറബ്​ നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ട്​ മോദിയും ജയശങ്കറും
cancel

ന്യൂഡൽഹി: കോവിഡ്​ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇസ്​ലാമോഫോബിയ വളർത്താനുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരെ ഗൾഫ്​ രാജ്യങ്ങൾ സ്വരം കടുപ്പിച്ചതിനെത്തുടർന്ന്​ രംഗം ശാന്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന് ത്രി എസ്​. ജയ്​ശങ്കറും അറബ്​ നേതാക്കളുമായി ഫോണിൽ ബന്ധ​െപ്പട്ടതായി റിപ്പോർട്ട്​.

ചില സമൂഹ മാധ്യമ അക്കൗണ് ടുകളിൽ പ്രത്യക്ഷപ്പെട്ട വംശീയവിദ്വേഷം കലർന്ന പോസ്​റ്റുകളിലെ ഉള്ളടക്കം ഗൾഫ്​ മേഖലയിലുള്ള ഇന്ത്യക്കാരെ മാത്രമല്ല, അറബ്​ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുണ്ടായി എന്ന കാര്യം തിരിച്ചറിഞ്ഞ്​ കൂടിയാണ്​ ഇടപെടലെന്ന്​ ടൈംസ്​ ഓഫ്​ ഇന്ത്യയാണ്​ റിപ്പോർട്ട്​ ചെയ്​തത്​. സമൂഹ മാധ്യമങ്ങളിലെ വ്യാജ ഐ.ഡികളിൽനിന്നുള്ള മത വിദ്വേഷ പോസ്​റ്റുകളാണ്​ വിവാദങ്ങൾക്ക്​ വഴിയൊരുക്കിയതെന്നും ഇവക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്താൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്​ഥർക്ക്​ കഠിനാധ്വാനം ചെയ്യേണ്ടി വന്നതായും റിപ്പോർട്ടിൽ പറയുന്നു.

അറബ്​ രാജ്യങ്ങളിലെയും മറ്റ്​ ഇസ്​ലാമിക രാജ്യങ്ങളിലെ നേതാക്കളുമായും മോദി സംസാരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗൾഫ്​ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ടെലിഫോണിൽ ബന്ധപ്പെട്ട ജയശങ്കർ വ്യാജ ഐ.ഡികളാണ്​ വിവാദങ്ങൾക്ക്​ പിന്നിലെന്ന്​ ബോധിപ്പിച്ചു. വിശുദ്ധ റമദാൻ മാസമായതിനാൽ ഗൾഫ്​ രാജ്യങ്ങളിലേക്കുള്ള ഭക്ഷണസാമഗ്രികളുടെ കയറ്റുമതി ഇന്ത്യ ഉറപ്പുവരുത്തുമെന്നും രാജ്യങ്ങൾക്ക്​ എല്ലാവിധ പിന്തുണയും ഇന്ത്യ വാഗ്​ദാനം ചെയ്​തതായും വിദേശ കാര്യ മന്ത്രാലയ പ്രതിനിധികൾ പറഞ്ഞു. സൗദി അറേബ്യ, ബഹ്​റൈൻ, ഒമാൻ, ഖത്തർ, ഈജിപ്​ത്​, പലസ്​തീൻ എന്നീ രാജ്യങ്ങളിലേക്ക്​ ഹൈഡ്രോക്​സിക്ലോറോക്വിനും പാരസിറ്റമോളും വിതരണം ചെയ്യുന്നത്​ തുടരുമെന്നും ഉറപ്പുകൊടുത്തു.

ഒമാനിലെ ഇന്ത്യക്കാരുടെ ജീവിതം സമുഹ മാധ്യമങ്ങളിലെ ഇത്തരം വ്യാജവാർത്തകളെ തുടർന്ന്​ പരുങ്ങലിലാവില്ലെന്ന്​ പരസ്​പര ധാരണയുടെയും വിശ്വാസ്യതയിലും അധിഷ്​ഠിതമായ സവിശേഷ ബന്ധമാണ്​ ഇരുരാജ്യങ്ങളും തമ്മിലെന്ന്​ ഒമാനിലെ ഇന്ത്യൻ സ്​ഥാനപതി മുനു മഹാവർ കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. മതസൗഹാർദവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ യു.എ.ഇയിലെ ഇന്ത്യൻ സ്​ഥാനപതി പവൻ കപൂറും പങ്കുവെച്ചിരുന്നു. മുസ്​ലിംകളാണ്​ ഇന്ത്യയിൽ കോവിഡ്​ പരത്തുന്നതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടന്ന വേളയിലായിരുന്നു ഇത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social medianarendra modiislamophobiamiddle easts jaishankarArab countrieshate postasia pacific news
News Summary - islamophobia row pm modi jaishankar dial gulf leaders- world
Next Story