ഡമസ്കസിൽ ഇസ്രായേൽ വ്യോമാക്രമണം: ആറു മരണം
text_fieldsഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തി ൽ ആറുപേർ കൊല്ലപ്പെട്ടു. ഗസ്സയിലും ഇസ്രായേൽ ആക്രമണം നടത്തിയതായി വിവരമുണ്ട്. ഞായറ ാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ‘ഫലസ്തീൻ ഇസ്ലാമിക് ജിഹാദ്’ പ്രവർത്തകരായ രണ്ടുപേർ ഡമസ്കസിൽ കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു.
അസദ് ഭരണകൂടത്തെ പിന്തുണക്കുന്ന പോരാളികളാണ് കൊല്ലപ്പെട്ട മറ്റു നാലുപേരെന്ന് സിറിയയിലെ യുദ്ധ നിരീക്ഷണത്തിൽ സജീവമായ ‘ദ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ്’ അറിയിച്ചു. ഇവർ നാലുപേരും ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്നവരാണ്. ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് ആക്രമണമുണ്ടായത്. എന്നാൽ, മിക്ക മിസൈലുകളും അതിെൻറ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് തന്നെ തകർത്തതായി സിറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസി ‘സന’ റിപ്പോർട്ട് ചെയ്തു. ഗസ്സയിൽനിന്ന് റോക്കറ്റ് ആക്രമണമുണ്ടായതിന് പിന്നാലെയാണ് ദക്ഷിണ ഡമസ്കസിൽ തങ്ങൾ ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.