ൈകേയറ്റ ഭൂമിയിലെ ആയിരത്തിലേറെ വീടുകൾക്ക് ഇസ്രായേൽ അംഗീകാരം
text_fieldsവെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ നിർമിച്ച 1100 വീടുകൾക്ക് ഇസ്രായേൽ അംഗീകാരം നൽകി. ബുധനാഴ്ചയാണ് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയതെന്ന് ‘പീസ് നൗ’ എന്ന എൻ.ജി.ഒ ആണ് വെളിപ്പെടുത്തിയത്. 352വീടുകൾക്കുള്ള അംഗീകാരമാണ് പൂർണമായി നൽകിയിട്ടുള്ളത്. എന്നാൽ, ആകെ 1122വീടുകൾക്ക് അംഗീകാരം നൽകുന്നുണ്ടെന്ന് പീസ് നൗ വക്താവ് ഹാഗിത് ഒഫ്രാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ ദ്വിരാഷ്ട്ര ഫോർമുല അംഗീകരിക്കപ്പെട്ടാൽ ഒഴിഞ്ഞുകൊടുക്കേണ്ട ഭൂമിയിലാണ് വിപുലമായ കെട്ടിടനിർമാണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദ്വിരാഷ്ട്ര പ്രശ്നപരിഹാരനിർദേശത്തെ തകർക്കാനുള്ള നീക്കത്തിെൻറ ഭാഗമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെസ്റ്റ് ബാങ്കിൽ 2013ന് ശേഷം ഏറ്റവും കൂടുതൽ ൈകേയറ്റം നടന്നത് കഴിഞ്ഞ വർഷമാണ്. ആറായിരത്തിലേറെ കെട്ടിടങ്ങൾക്കാണ് 2017ൽ ഇസ്രായേൽ അംഗീകാരം നൽകിയത്. ഇൗ വർഷം കൂടുതൽ കെട്ടിടങ്ങൾക്ക് അംഗീകാരം നൽകുമെന്ന് ഇസ്രായേൽ പ്രതിരോധമന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.