ഗസ്സയിൽ വീണ്ടും ഇസ്രായേൽ കുരുതി;ഫലസ്തീനി കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ റഫ നഗരത്തിൽ കഴിഞ്ഞദിവസം ഇസ്രായേൽ സൈന്യത്തിെൻറ വെടിയേറ്റ് ഗുരുതര പരിക്കേറ്റ ഫലസ്തീനി കൊല്ലപ്പെട്ടു. മുഹ്മൻ അൽ ഹമാസ് എന്ന 17കാരനാണ് ഇസ്രായേലിെൻറ തോക്കിനിരയായി കൊല്ലപ്പെട്ടത്. ഇസ്രായേൽ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാനായി ഇക്കഴിഞ്ഞ മാർച്ച് മുതൽ ഗസ്സ അതിർത്തിയിൽ പ്രേക്ഷാഭം തുടരുകയാണ്.
വെള്ളിയാഴ്ച പ്രതിഷേധത്തിനിടെ 12കാരനുൾപ്പെടെ രണ്ടു ഫലസ്തീനികളെ ഇസ്രായേൽ സേന വധിച്ചിരുന്നു. ഇതോടെ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 157 ആയി. അതിനിടെ, ഇസ്രായേൽ ആക്രമണം തുടരുകയാണെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്ലാമിക കക്ഷിയായ ഹമാസ് മുന്നറിയിപ്പു നൽകി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിെൻറ ഭാഗമായി ഹമാസ് ഇസ്രായേലുമായി വെടിനിർത്തലിന് സന്നദ്ധരായിരുന്നു.
വെടിനിർത്തലിനു ശേഷവും ഇസ്രായേലിെൻറ വെടിവെപ്പിലും വ്യോമാക്രമണത്തിലും നിരവധി ഫലസ്തീനികൾക്ക് ജീവൻ നഷ്ടമായി. 2008 മുതൽ ഇസ്രായേലും ഹമാസും മൂന്നു തവണയാണ് ഏറ്റുമുട്ടിയത്. സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ വെള്ളിയാഴ്ച ഇസ്രായേൽ മസ്ജിദുൽ അഖ്സയുടെ കവാടം അടച്ചിരുന്നു. അഖ്സയിലേക്ക് ഇരച്ചുകയറിയ പൊലീസ് പള്ളിയിലുണ്ടായിരുന്നവരെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മസ്ജിദിെൻറ പരിസരത്ത് കൂടിനിന്നവർക്കെതിരെ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു.
ആക്രമണത്തില്‍ പള്ളിയിലെ മൂന്ന് ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 15 ഫലസ്തീനികള്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പള്ളി അടച്ചുപൂട്ടിയത് വിശ്വാസികളുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കിയിട്ടുണ്ടെന്ന് ഫലസ്തീനിയന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോർട്ട് ചെയ്തു. അഞ്ചുമണിക്കൂറോളമാണ് സുരക്ഷസൈന്യം പള്ളിവളഞ്ഞതെന്നും പ്രകോപനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.