ഗസ്സയിലെ ഹമാസ് കേന്ദ്രം ആക്രമിച്ചതായി ഇസ്രായേൽ
text_fieldsജറൂസലം: ഗസ്സയിലെ ഹമാസിെൻറ കേന്ദ്രത്തിനു നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ സേന അവകാശപ്പെട്ടു. ഫലസ്തീൻ പ്രദേശത്തുനിന്ന് മിസൈലാക്രമണമുണ്ടായതിനു തിരിച്ചടിയായാണ് ആക്രമണമെന്നാണ് സേനയുടെ പ്രസ്താവന. തെക്കൻ ഗസ്സയിലെ ഖാൻ യൂനുസിലെ ഹമാസിെൻറ നിരീക്ഷണ കേന്ദ്രത്തിനുനേരെ അഞ്ചു പ്രാവശ്യം ആക്രമണം നടന്നതായി ഫലസ്തീൻ വൃത്തങ്ങൾ ചില മാധ്യമങ്ങളോട് വെളിപ്പെടുത്തി.
എന്നാൽ, ഹമാസിെൻറ ഒൗദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. തിങ്കളാഴ്ച അതിരാവിലെയാണ് യുദ്ധടാങ്കുകളുപയോഗിച്ച് ആക്രമണം നടത്തിയത്. എന്നാൽ, ആർക്കും ആക്രമണങ്ങളിൽ പരിക്കേറ്റിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.