ഫലസ്തീൻ ശാസ്ത്രജ്ഞെൻറ വധം: ആരോപണം തള്ളി ഇസ്രായേൽ
text_fieldsജറൂസലം: ഫലസ്തീൻ ശാസ്ത്രജ്ഞൻ ഫാദി മുഹമ്മദ് അൽ ബാത്ശിനെ മലേഷ്യയിൽ വെച്ച് വധിച്ച സംഭവത്തിനുപിന്നിൽ ഇൻറലിജൻസ് ഏജൻസിയായ മൊസാദ് ആണെന്ന ആരോപണം ഇസ്രായേൽ തള്ളി. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപുരിൽ വെച്ച് ശനിയാഴ്ച രാവിലെയാണ് ഫാദിയെ ബൈക്കിലെത്തിയ രണ്ടംഗസംഘം വെടിവെച്ചുകൊന്നത്. ആക്രമണത്തിനുപിന്നിൽ മൊസാദ് ആണെന്ന് ഫാദിയുടെ പിതാവ് ആരോപിച്ചിരുന്നു.
ഫാദിയുടെ ശരീരത്തിൽ 14 വെടിയുണ്ടകൾ തുളച്ചുകയറിയ പാടുകളുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതിനിടെ ആക്രമണത്തിനുപിന്നിൽ വിദേശകരങ്ങളുണ്ടോ എന്നത് അേന്വഷിച്ചുവരുകയാണെന്ന് മലേഷ്യൻ പൊലീസ് വ്യക്തമാക്കി. സംഭവം അന്താരാഷ്ട്രപ്രശ്നമാണെന്നും പൊലീസ് മേധാവി മസ്ലൻ ലാസിം പറഞ്ഞു. ഇലക്ട്രിക്കൽ എൻജിനീയറായ ഫാദി റോക്കറ്റ ്നിർമാണത്തിൽ വിദഗ്ധനായിരുന്നുവെന്ന് മലേഷ്യൻ ആഭ്യന്തരമന്ത്രാലയം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.