വിജയിക്കുന്നത് ‘ബിബി’യുടെ കാർക്കശ്യം; സമാധാന നീക്കങ്ങൾ തുലാസിലാകും
text_fieldsജറുസലം: ഫലസ്തീൻ വിഷയത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന നിലപാടുള്ള നെതന്യാഹു വീണ്ടും അധികാരത്തി ൽ വരുന്നതോടെ സമാധാന ശ്രമങ്ങൾക്ക് വിലങ്ങുവീഴുമെന്നാണ് കരുതപ്പെടുന്നത്. അധികാരത്തിൽ തിരിച്ചെത്തിയാൽ വെസ് റ്റ്ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രങ്ങൾ രാജ്യത്തോട് കൂട്ടിച്ചേർക്കുമെന്ന് പ്രഖ്യാപിച്ച് വരാന ിരിക്കുന്ന ദുരന്തത്തിെൻറ സൂചനകൾ കഴിഞ്ഞയാഴ്ച നെതന്യാഹു നൽകിയിരുന്നു. വലതുപക്ഷ പാർട്ടികൾ നെതന്യാഹുവിന് പിന്തുണ വാഗ്ദാനം ചെയ്തതിന് പ്രധാനകാരണവും ഈ പ്രഖ്യാപനമാണ്.
ഫലസ്തീനും അറബ് രാഷ്ട്രങ്ങളും ഇതിനെതി രെ രൂക്ഷമായാണ് പ്രതികരിച്ചത്. ഉടൻ അവതരിപ്പിക്കപ്പെടുമെന്ന കരുതുന്ന യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപി െൻറ പശ്ചിമേഷ്യൻ സമാധാന പദ്ധതിയിലും ഫലസ്തീനികൾക്ക് പ്രതീക്ഷിക്കാനൊന്നുമുണ്ടാകില്ലെന്നതിെൻറ സൂചന യുമായിരുന്നു അത്. 1949 ഒക്ടോബർ 21ന് തെൽഅവീവിലാണ് ബിന്യമിൻ ‘ബിബി’ നെതന്യാഹുവിെൻറ ജനനം. 1967ലെ ആറുദിന യുദ്ധകാലത്താണ് ഇസ്രായേൽ സൈന്യത്തിൽ ചേരുന്നത്.
ഇസ്രായേൽ സൈന്യത്തിലെ സ്പെഷൽ യൂനിറ്റായ ‘സയിറത്ത് മത്കലി’ലെ പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. 1972ൽ തീവ്രവാദികൾ റാഞ്ചിയ ബെൽജിയൻ വിമാനമായ ‘സബീന 571’ലെ യാത്രക്കാരെ മോചിപ്പിക്കാനുള്ള സയിറത്ത് മത്കലിെൻറ ഓപറേഷനിൽ തോളിൽ വെടിയേറ്റു. 73ലെ യോംകിപുർ യുദ്ധത്തിൽ ഇസ്രായേൽ സൈന്യത്തിെൻറ മുൻനിരയിലുണ്ടായിരുന്നു. 1976ൽ യുഗാണ്ടയിലെ എെൻറബ്ബി വിമാനത്താവളത്തിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേലികളെ രക്ഷിക്കാനുള്ള സയിറത്ത് മത്കലിെൻറ ഓപറേഷനിടെ സഹോദരൻ യോനാതൻ കൊല്ലപ്പെട്ടു. 1984-88 കാലത്ത് യു.എസിലെ ഇസ്രായേൽ അംബാസഡറായിരുന്നു. 1996ലാണ് ആദ്യമായി ഇസ്രായേലിെൻറ പ്രധാനമന്ത്രിയാകുന്നത്.
ഏരിയൽ ഷാരോണിനു പിന്നാലെ ഫലസ്തീനികൾക്കെതിരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച നേതാവായിരുന്നു നെതന്യാഹു. ഗസ്സയിൽ കഴിഞ്ഞ 13 വർഷത്തിനിടെയുണ്ടായ കൂട്ടക്കുരുതികൾക്ക് ചുക്കാൻപിടിച്ച പ്രമുഖരിലൊരാളും നെതന്യാഹു ആണ്. വെസ്റ്റ്ബാങ്കിലെയും ഗസ്സയിലെയും നിരായുധ പ്രക്ഷോഭകർക്കുനേരെ കടുത്തതോതിൽ സായുധ ആക്രമണം നടത്തുന്ന ഇസ്രായേൽ പട്ടാളത്തിെൻറ നടപടി ഈ കാലത്ത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.
കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ഗസ്സയിലെ പ്രക്ഷോഭത്തിൽ മാത്രം 275ലേറെ നിരായുധ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റത്തിന് അകമഴിഞ്ഞ പിന്തുണയാണ് നെതന്യാഹു നൽകിവരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ അവസാന ഘട്ടത്തിൽ വെസ്റ്റ്ബാങ്കിലെ കുടിയേറ്റമേഖലകൾ ഇസ്രായേൽ രാഷ്ട്രത്തിനൊപ്പം കൂട്ടിച്ചേർക്കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചത് വലതു ക്യാമ്പിൽ ആവേശം പടർത്തിയിരുന്നു.
ഫലസ്തീൻ രാഷ്ട്രസ്ഥാപനം അസാധ്യമാക്കുന്ന പ്രഖ്യാപനമായിരുന്നു ഇത്. ഭാവിയിലെ ഏതൊരു സമാധാന ഉടമ്പടിയുടെ ഭാഗമായും ഒരു കുടിയേറ്റക്കാരനെപ്പോലും വെസ്റ്റ്ബാങ്കിൽനിന്ന് ഒഴിപ്പിക്കില്ലെന്നും നെതന്യാഹു സൂചിപ്പിച്ചു.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപുമായുള്ള സൗഹൃദവും ഫലസ്തീൻ താൽപര്യങ്ങൾക്ക് എതിരായി ഉപയോഗിക്കുന്നതിൽ നെതന്യാഹു വിജയിച്ചിട്ടുണ്ട്. ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അമേരിക്ക അംഗീകരിച്ചത് ഇതിനുള്ള ഉദാഹരണമാണ്. സിറിയയിൽനിന്ന് പിടിച്ചെടുത്ത ജൂലാൻകുന്നുകളെയും ഏതാനും ദിവസംമുമ്പ് ഇസ്രായേലിെൻറ ഭാഗമായി അമേരിക്ക അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.