സിറിയയിൽനിന്ന് 800 വൈറ്റ്ഹെൽമറ്റുകളെ ഇസ്രായേൽ ഒഴിപ്പിച്ചു
text_fieldsബൈറൂത്: സിറിയയിൽനിന്ന് രക്ഷാപ്രവർത്തനം നടത്തുന്ന 800 വൈറ്റ്ഹെൽമറ്റ് സന്നദ്ധപ്രവർത്തകരെയും കുടുംബത്തെയും ഇസ്രായേൽ ഒഴിപ്പിച്ചു. യൂറോപ്യൻ യൂനിയെൻറയും യു.എസിെൻറയും അഭ്യർഥന മാനിച്ച് ജൂലാൻ കുന്നുകൾ വഴിയാണ് ഇവരെ ജോർഡനിലേക്ക് മാറ്റിയത്. ഇവരെ ബ്രിട്ടൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്ന് േജാർഡൻ വ്യക്തമാക്കി. 50 വൈറ്റ്െഹൽമറ്റ് പ്രവർത്തകരും അവരുടെ കുടുംബക്കാരുമടക്കം 250 പേരെ ഏറ്റെടുക്കാൻ തയാറാണെന്ന് കനേഡിയൻ അധികൃതർ അറിയിച്ചു. വിമതഗ്രാമങ്ങളിൽ സിറിയൻ സൈന്യം ആക്രമണം തുടരുന്നതാണ് വൈറ്റ്ഹെൽമറ്റ് പ്രവർത്തകരുടെയും കുടുംബങ്ങളുടെയും ജീവന് ഭീഷണിയായത്.
2013 മുതലാണ് വൈറ്റ്ഹെൽമറ്റ് എന്ന സന്നദ്ധസംഘം ലോകശ്രദ്ധയാകർഷിക്കുന്നത്. റഷ്യയുടെ പിന്തുണയോടെ സിറിയൻ സൈന്യം നടത്തുന്ന ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ സംഘം നടത്തിയ രക്ഷാപ്രവർത്തനങ്ങളെ തുടർന്നായിരുന്നു അത്. സമൂഹത്തിെൻറ എല്ലാ തുറകളിലും ഉൾപ്പെട്ട ആളുകൾ സിറിയൻ യുദ്ധമുഖത്തെ ജീവകാരുണ്യപ്രവർത്തനത്തിൽ സജീവമായിരുന്നു. യുദ്ധമുഖത്ത് പരിക്കേറ്റുകിടക്കുന്ന ഒരുലക്ഷത്തിലേറെ പേരുടെ ജീവനുകൾ സംഘം രക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. ആക്രമണങ്ങളിലായി 200 വൈറ്റ്ഹെൽമറ്റ് പ്രവർത്തകരും മരണമടഞ്ഞു. 2016ലെ സമാധാന നൊബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്തിരുന്നു. പൊതുജനങ്ങളും വിദേശസർക്കാറുകളും നൽകുന്ന ഫണ്ടുപയോഗിച്ചാണ് പ്രവർത്തനം. സംഘം വിമതരുടെ സഹായികളാണെന്നാണ് റഷ്യയും സിറിയയും ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.