ഗസ്സയിൽ വെടിനിർത്തൽ
text_fieldsഗസ്സാസിറ്റി: ഗസ്സയിൽ ഇൗജിപ്തിെൻറ മധ്യസ്ഥതത്തിലുള്ള വെടിനിർത്തൽ പ്രാബല്യത്തി ൽ വന്നു. ഇക്കാര്യം ഹമാസും ശരിവെച്ചിട്ടുണ്ട്. ഹമാസ് നിയന്ത്രണത്തിലുള്ള ഗസ്സ യിൽനിന്ന് ഇസ്രായേൽ തലസ്ഥാനമായ തെൽഅവീവിലേക്ക് റോക്കറ്റ് തൊടുത്തതാണ് സംഘർഷത്തിെൻറ തുടക്കം.
മറുപടിയായി ഗസ്സയിൽ ചൊവ്വാഴ്ച രാവിലെവരെ ഇസ്രായേൽ വ്യോമാക്രമണം തുടർന്നു. ഗസ്സയിലെ 15 കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയതായി ഇസ്രായേൽ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഏഴ് ഫലസ്തീനികൾക്ക് പരിക്കേറ്റു. തുടർന്നാണ് സംഘർഷം അവസാനിപ്പിക്കാൻ ഇൗജിപ്ത് മാധ്യസ്ഥ്യവുമായെത്തിയത്. സംഭവങ്ങളെ തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് സന്ദർശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.