ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ; മരണം 29
text_fieldsജറൂസലം: മൂന്നു ദിവസത്തിലേറെയായി തുടർന്ന സംഘർഷത്തിന് അയവുവരുത്തി ഇസ്രായേലും ഹ മാസും വെടിനിർത്തലിന് തയാറായി. ഗസ്സക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങള ിൽ 25 ഫലസ്തീനികളും ഗസ്സയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ നാല് ഇസ്രായേലികളും കെ ാല്ലപ്പെട്ടിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായ ി ഗസ്സയിലെ ഭരണകൂടമാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇസ്രായേലിൽനിന്ന് സ്ഥിരീകരണമൊന്നും ഉണ്ടായില്ലെങ്കിലും ഇസ്രായേലി ആക്രമണങ്ങളൊന്നും ഈ സമയപരിധിക്കുശേഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈജിപ്തിെൻറ നേതൃത്വത്തിലാണ് വെടിനിർത്തൽ ധാരണ ഉരുത്തിരിഞ്ഞത്. തിങ്കളാഴ്ച രാവിലെ വരെ 350ലേറെ വ്യോമാക്രമണങ്ങളാണ് ഇസ്രായേലി വിമാനങ്ങൾ ഗസ്സയിൽ നടത്തിയത്.
ഹമാസിെൻറയും മറ്റു സായുധ സംഘടനകളുടെയും കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇസ്രായേൽ അവകാശപ്പെട്ടുവെങ്കിലും ആക്രമണം മുഴുവൻ ജനവാസ മേഖലകളിലായിരുന്നു. മരിച്ച 25 ഫലസ്തീനികളിൽ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും രണ്ടു ഗർഭിണികളും ഉൾപ്പെടുന്നു. നിരവധി വീടുകളും ഫ്ലാറ്റുകളും തകർന്നു. തുർക്കിയുടെ വാർത്ത ഏജൻസി ആനഡോലുവിെൻറ ഗസ്സ ബ്യൂറോയും ആക്രമണത്തിനിരയായി.
ഹമാസും ഇസ്ലാമിക് ജിഹാദും തെക്കൻ ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റാക്രമണങ്ങളിലാണ് നാല് ഇസ്രായേലികൾ കൊല്ലപ്പെട്ടത്. ഗസ്സക്കുമേലുള്ള ഉപരോധത്തിൽ ഇളവുവരുത്താമെന്ന ഇസ്രായേൽ നിലപാടിനെ തുടർന്നാണ് ധാരണക്ക് അരങ്ങൊരുങ്ങിയതെന്ന് ഗസ്സയിലെ സായുധ സംഘടനയായ ഇസ്ലാമിക് ജിഹാദ് അറിയിച്ചു.
ഗസ്സക്കു സമീപ മേഖലകളിൽ ഇസ്രായേൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് തിങ്കളാഴ്ച മുതൽ അയവുവരുത്തി. റോഡുകൾ തുറക്കുകയും ബസ് സർവിസുകൾ പുനരാരംഭിക്കുകയും ചെയ്തു. സ്കൂളുകളും തുറന്നു. അഷ്കെലോൺ-ബീർഷീബ റെയിൽവേ ലെയ്നും പ്രവർത്തനനിരതമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.