നെതന്യാഹുവിന് ഭൂരിപക്ഷം തെളിയിക്കാനായില്ല; ഇസ്രായേലിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ്
text_fieldsജറൂസലം: ഇസ്രായേലിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രിലിൽ നടന്ന തെരഞ്ഞ െടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാത ്തതിനാലാണിത്. സെപ്റ്റംബര്‍ 17ന് നടക്കുന്ന വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടു മെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം അര്‍ധ രാത്രിക്കകം ഭൂരിപക്ഷം തെളിയിക്കാൻ നെതന്യാഹുവിന് അന്ത്യശാസനം നൽകിയിരുന്നു. എന്നാല്‍, വിവിധ പാര്‍ട്ടികളുമായി ആഴ്ചകളോളം നെതന്യാഹു കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും സഖ്യമുണ്ടാക്കാൻ സാധിച്ചില്ല. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45 നെതിരെ 74 വോട്ടിന് സെനറ്റ് പാസാക്കി.
ഇസ്രായേലിനെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് തള്ളിവിട്ടതിെൻറ ഉത്തരവാദിത്തം നെതന്യാഹുവിെൻറ ലികുഡ് പാർട്ടിക്കാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഏപ്രിൽ ഒമ്പതിന് നടന്ന തെരഞ്ഞെടുപ്പിൽ ലികുഡ് പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇസ്രായേലിെൻറ ചരിത്രത്തിൽ സഖ്യമുണ്ടാക്കാൻ കഴിയാതെ പോകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇതോടെ ബെഞ്ചമിൻ നെതന്യാഹു മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.