ഗസ്സ അതിർത്തിയിൽ ഇസ്രായേൽ ഭൂഗർഭമതിൽ പണിയുന്നു
text_fieldsജറൂസലം: ഭൂമിക്കടിയിലൂടെയും ഗസ്സയെ ഉപരോധിക്കാൻ ഒരുങ്ങി ഇസ്രായേൽ. ഗസ്സ മുനമ്പിെൻറ, ഇസ്രായേലുമായി അതിർത്തിപങ്കിടുന്ന ഭൂഭാഗത്ത് അടിയിലൂടെ കടന്നുപോവുന്ന കൂറ്റൻ മതിൽ പണിയാനാണ് ഏറ്റവും പുതിയ പദ്ധതി. ഗസ്സയിലേക്ക് തുറക്കുന്ന ഭൂഗർഭതുരങ്കങ്ങൾ കെട്ടിയടക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന വിവരം ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.
2014ലെ ഗസ്സയുദ്ധത്തിൽ ഹമാസ് ഇൗ തുരങ്കങ്ങൾ ഉപയോഗിച്ചതിനെതുടർന്ന് ഇസ്രായേൽ സർക്കാറിന് കടുത്ത വിമർശനങ്ങൾ നേരിടേണ്ടിവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും സൈന്യത്തിനുമെതിരായിരുന്നു. ഭീഷണിയെ അതിജീവിക്കാൻ വേണ്ട മുൻകരുതൽ എടുത്തില്ലെന്നായിരുന്നു അത്. വരുംമാസങ്ങളിൽ തന്നെ മതിലിെൻറ പണികൾക്ക് തുടക്കമിടുമെന്ന് മേജർ ജനറൽ ഇയാൽ സാമിർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് വർഷത്തിനകം പണി പൂർത്തിയാക്കുമെന്നും ജനറൽ അറിയിച്ചു.
കോൺക്രീറ്റ് പാളികളും സെൻസറുകളും ഉപയോഗിച്ച് തീർക്കുന്ന മതിലിെൻറ നീളം 64 കിലോമീറ്ററും ഭൂമിക്കടിയിലേക്കുള്ള താഴ്ച 40 മീറ്ററും മുകളിലേക്കുള്ള ഉയരം ആറു മീറ്ററും ആയിരിക്കുമത്രെ. ഏകദേശം 80.4 കോടി ഡോളറാണ് നിർമാണെചലവ് പ്രതീക്ഷിക്കുന്നത്. ഇസ്രായേലിെൻറ അധീനതയിലുള്ള പ്രദേശത്തിന് സമാന്തരമായി അതിർത്തിയിലൂടെയാണ് മതിൽ പണിയുകയെന്ന് നിർമാണവകുപ്പ് മന്ത്രി യോവ് ഗാലൻറ് അറിയിച്ചു.
ഗസ്സയുദ്ധവേളയിൽ ഹമാസ് ആയുധങ്ങൾ കടത്തിയിരുന്നത് ഇതിലൂടെയുള്ള തുരങ്കങ്ങൾ വഴിയായിരുന്നു. ഇതിനുപുറമെ, ഇൗജിപ്തുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലും ഹമാസ് വൻ തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ട്. ഇതുവഴിയാണ് ഭക്ഷണ സാധനങ്ങൾ അടക്കം ഗസ്സയിലേക്ക് കടത്തിയിരുന്നത്.
2014ലെ യുദ്ധത്തിൽ ഇതിൽ നിരവധി എണ്ണം ഇൗജിപ്ത് തന്നെ തകർത്തിരുന്നു. ഗസ്സയുടെ പ്രതിരോധത്തിെൻറ ജീവശ്വാസമായി നിൽക്കുന്ന തുരങ്കങ്ങൾ കൂടി അടയുന്നതോടെ ഇസ്രായേൽ ലക്ഷ്യത്തിലേക്ക് കൂടുതൽ അടുക്കുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.