കോവിഡ് -19; ഇസ്രയേലിൽ എത്തുന്നവർക്ക് നിർബന്ധിത വീട്ടുനിരീക്ഷണം
text_fieldsജറുസലേം: കൊറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽനിന്നും ഇസ്രയേലിൽ എത്തുന്നവർക്ക് 14 ദിവ സത്തെ നിർബന്ധിത വീട്ടുനിരീക്ഷണം ഏർപ്പെടുത്തും. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്നതിനായാ ണ് ഇത്തരത്തിൽ കടുത്ത തീരുമാനമെന്ന് പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു അറിയിച്ചു.
42 പേർക്കാണ് ഇസ്രയേലിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതിയ നടപടികൾ രണ്ടാഴ്ചത്തേക്കായിരിക്കും തുടക്കത്തിൽ നടപ്പാക്കുക.
അടുത്ത ദിവസങ്ങളിൽ രാജ്യത്ത് തിരിച്ചെത്തുന്ന സ്വന്തം പൗരന്മാരെ നിർബന്ധമായും വീട്ടുനിരീക്ഷണത്തിലാക്കും. മറ്റു രാജ്യങ്ങളിൽ നിന്നെത്തുവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയുമെന്ന് ഉറപ്പുനൽകേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു.
പുതിയ തീരുമാനം ഏകദേശം 3,00,000 ത്തോളം ഇസ്രയേലി പൗരന്മാരെ മാത്രം ബാധിക്കുമെന്ന് ഇസ്രയേലി മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ തീരുമാനം വ്യാപാര- ടൂറിസം മേഖലകെള പ്രതികൂലമായി ബാധിക്കുമെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.