ഇസ്രായേൽ–ഫലസ്തീൻ പ്രശ്നം: കുഷ്നർ പശ്ചിമേഷ്യയിലേക്ക്
text_fieldsവാഷിങ്ടൺ: ഇസ്രായേൽ-ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള സമാധാന പദ്ധതിയുടെ ഭാഗ മായി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ മരുമകനും മുഖ്യഉപദേഷ്ടാവുമായ ജാരദ് കുഷ്നർ പശ്ചിമേഷ്യൻ പര്യടനത്തിന് തിരിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യു.എസ് അംബാസഡർ ജാസൻ ഗ്രീൻബ്ലാട്ട്, ഇറാൻ അംബാസഡർ ബ്രയാൻ ഹുക്ക് എന്നിവരും കുഷ്നർക്കൊപ്പമുണ്ട്.
ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിലാണ് ഒരാഴ്ച നീളുന്ന സന്ദർശനം. കരാറിെൻറ രാഷ്ട്രീയപരമായ വശത്തെക്കുറിച്ച് ചർച്ചകളുണ്ടാകില്ല. ജറൂസലം ഇസ്രായേൽ തലസ്ഥാനമായി അംഗീകരിക്കണമെന്ന ട്രംപിെൻറ നിർദേശം ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് തള്ളിയതാണ്. ഏപ്രിലിൽ നടക്കുന്ന ഇസ്രായേൽ തെരഞ്ഞെടുപ്പിനുശേഷം ജറൂസലം വിഭജിച്ച് ട്രംപും ബിന്യമിൻ നെതന്യാഹുവും ചേർന്ന് ഫലസ്തീൻ രാഷ്ട്രത്തിന് രൂപംനൽകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.