സിറിയൻ രാസായുധ ഗവേഷണ കേന്ദ്രത്തിൽ ബോംബിട്ടതായി ഇസ്രായേൽ
text_fieldsഡമസ്കസ്: വടക്കുപടിഞ്ഞാറൻ സിറിയയിലെ രാസായുധ പഠന ഗേവഷണ സ്ഥാപനം (സയൻറിഫിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻറർ) ബോംബാക്രമണം നടത്തിയതായി ഇസ്രായേലിെൻറ അവകാശവാദം. ബശ്ശാർ സർക്കാറിെൻറ രാസായുധ ശേഖരം തകർക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഹീബ്രു, അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സിറിയൻ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന കേന്ദ്രത്തിൽ ആക്രമണം നടന്നത്. അയൽരാജ്യമായ ലബനാെൻറ വ്യോമപരിധിയിൽ പ്രവേശിച്ചാണ് മിസൈലുകൾ തൊടുത്തത്. രണ്ടുപേർ മരിച്ചതായും റിപ്പോർട്ടുണ്ട്. നാല് ഇസ്രായേൽ യുദ്ധവിമാനത്തിൽ ആക്രമണത്തിന് സഹായിച്ചതായി സിറിയൻ പ്രതിപക്ഷം വ്യക്തമാക്കി.
ആക്രമണം നടന്നത് സിറിയയിലെ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിൽ ആഭ്യന്തരയുദ്ധം തുടങ്ങിയതു മുതൽ ഇസ്രായേൽ നിരവധി തവണ ആക്രമണം നടത്തിയിട്ടുണ്ട്. കുറഞ്ഞ ആക്രമണങ്ങൾ മാത്രമേ അവർ സ്ഥിരീകരിച്ചിട്ടുള്ളൂ. ബശ്ശാർ സർക്കാറിനു പിന്തുണ നൽകുന്ന ഹിസ്ബുല്ലയാണ് ഇസ്രായേലിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.