സിറിയയിൽ ഇസ്രായേൽ ആക്രമണം: 11 സൈനികർ കൊല്ലപ്പെട്ടു
text_fieldsഡമസ്കസ്: സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ഇസ്രായേൽ ആക്രമണം. തിങ്കളാഴ്ച പുലർ ച്ചെയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ദക്ഷിണ ഡമസ്കസിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമി ട്ട് തീ തുപ്പിയത്. ഡമസ്കസ് രാജ്യാന്തര വിമാനത്താവളത്തിനോടു ചേർന്നുള്ള ഒരു വെയ ർഹൗസ് ആക്രമണത്തിൽ തകർന്നതായി സിറിയൻ സർക്കാർ സ്ഥിരീകരിച്ചു. വിമാനത്താവളത്ത ിന് കേടില്ല. മിസൈലുകളിേലറെയും പ്രതിരോധ സംവിധാനമുപയോഗിച്ച് സിറിയ തകർത്തതായും സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടു.
ഇറാൻ െറവലൂഷനറി ഗാർഡുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഖുദ്സ് ഫോഴ്സിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ വിശദീകരണം. സംഭവത്തിൽ 11 സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നാലു സൈനികർ മരിച്ചതായി പ്രസിഡൻറ് ബശ്ശാറുൽ അസദിെൻറ സഖ്യകക്ഷിയായ റഷ്യ സ്ഥിരീകരിച്ചു. മുമ്പും സിറിയയിൽ ആക്രമണം നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ് ഇസ്രായേൽ സമ്മതിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇരുനൂറോളം ആക്രമണങ്ങൾ സിറിയക്കു നേരെ നടത്തിയതായി മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു.
ദക്ഷിണ ഡമസ്കസിലാണ് മിസൈലുകളിലേറെയും എത്തിയത്. ഖുദ്സ് ഫോഴ്സിെൻറയും ഹിസ്ബുല്ലയുടെയും രണ്ട് താവളങ്ങളിലാണ് ആക്രമണമുണ്ടായതെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സമിതി വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഇസ്രായേലിനെ സുരക്ഷിതമാക്കാതെ സിറിയയിൽനിന്ന് സൈനിക പിന്മാറ്റമുണ്ടാകില്ലെന്ന് അടുത്തിടെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണം. ഡിസംബർ 25നുണ്ടായ ആക്രമണത്തിൽ മൂന്ന് സിറിയൻ സൈനികർ മരിച്ചിരുന്നു.
ബശ്ശാറുൽ അസദിനെയും ശിയാ അനുകൂല സേനകളെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ ഇറാൻ കടുത്ത അതൃപ്തി അറിയിച്ചു. ഇസ്രായേലിെൻറ ഏത് ആക്രമണവും നേരിടാൻ രാജ്യം സജ്ജമാണെന്ന് ഇറാൻ വ്യോമസേന മേധാവി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദ പറഞ്ഞു.
അതേസമയം, ഇസ്രായേലിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, തുടർച്ചയായ അഞ്ചാം തവണയും ജയത്തിനൊരുങ്ങുന്ന ബിന്യമിൻ നെതന്യാഹു വീണ്ടും സർക്കാർ രൂപവത്കരണത്തിന് ജനകീയ പിന്തുണ തേടി ചെയ്യുന്ന ആക്രമണമായും വിലയിരുത്തുന്നവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.