ഫലസ്തീൻെറ കൂടുതൽ പ്രദേശങ്ങൾ സ്വന്തമാക്കാൻ ഇസ്രായേൽ; പ്രതിഷേധവുമായി വിവിധ രാജ്യങ്ങൾ
text_fieldsബെർലിൻ: ഫലസ്തീെൻറ കൂടുതൽ പ്രദേശങ്ങൾ സ്വന്തമാക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ഈജിപ്ത്, ഫ്രാൻസ്, ജർമനി, ജോർഡൻ എന്നീ രാജ്യങ്ങൾ രംഗത്ത്. ഇത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ഇവർ വ്യക്തമാക്കി.
ഇസ്രായേൽ-ഫലസ്തീൻ ചർച്ച എങ്ങനെ പുനരാരംഭിക്കാമെന്നതിൽ ഈ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തിയതായി ജർമൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സമാധാന പദ്ധതി പ്രകാരം വെസ്റ്റ് ബാങ്കിലെ അധിനിവേശ പ്രദേശങ്ങൾ ഔദ്യോഗികമായി ഇസ്രായേലിെൻറ ഭാഗമാക്കുന്നതിൽ മിക്ക യൂറോപ്യൻ രാജ്യങ്ങളും എതിരാണ്.
1967ൽ അധിനിവേശം നടത്തിയ ഫലസ്തീൻ പ്രദേശങ്ങൾ സ്വന്തമാക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും സമാധാന ശ്രമങ്ങളെ പുറകോട്ടടിക്കുന്നതുമാണെന്ന് നാലു രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പറഞ്ഞു. ഇതിനോട് ഇസ്രായേൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.