ഇസ്രായേൽ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു
text_fieldsഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. തിരിച്ചുള്ള ഹമാസിെൻറ റോക്കറ്റ് ആക്രമണത്തിൽ ഒരു ഇസ്രായേലിയും കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസിെൻറ ടെലിവിഷൻ സ്റ്റേഷൻ കെട്ടിടവും തകർന്നതായി അവർ അറിയിച്ചു. 2014ലെ യുദ്ധത്തിന് ശേഷം ഇരുവർക്കുമിടയിലെ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്നത്.
വ്യോമാക്രമണത്തിന് പുറമേ ജനനിബിഡമായ മേഖലകളിൽ ഇസ്രായേൽ ഷെല്ലാക്രമണവും നടത്തിയിട്ടുണ്ട്. ഇന്നലെ ഗസ്സയിൽ നുഴഞ്ഞുകയറി ആക്രമണം നടത്തിയ ഇസ്രായേൽ ഹമാസ് നേതാവടക്കം ഏഴു ഫലസ്തീനികളെ വധിച്ചിരുന്നു. സിവിലിയൻ വാഹനത്തിൽ അതിർത്തി കടന്നായിരുന്നു ആക്രമണം.
ഇതിനെതിരെയുള്ള ഹമാസ് തിരിച്ചടിയിൽ ഒരു ഇസ്രായേൽ സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേലിന് തിരിച്ചടിയായി ഗസ്സയിൽ നിന്ന് ഞായാറാഴ്ച നിരവധി തവണ റോക്കറ്റ് ആക്രമണങ്ങളുമുണ്ടായി. ഇതിൽ നാശനഷ്ടമുണ്ടായോ എന്ന് വ്യക്തമായിട്ടില്ല.
The moment when Israeli warplanes bombing the building of Al-Aqsa TV.
— Bahaa.Shammala Gaza (@palbahaa) November 12, 2018
Please, Stop this madness!#IsraeliCrimes #PrayForGaza #GazaUnderAttack pic.twitter.com/fNQLNPvACG
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.