വെടിയേറ്റ ഫലസ്തീൻ മാധ്യമപ്രവർത്തകൻ മരിച്ചു
text_fieldsജറൂസലം: ഗസ്സ അതിർത്തിയിൽ പ്രതിഷേധമാർച്ചിനിടെ ഇസ്രായേൽ സൈന്യത്തിെൻറ വെടിയേറ്റ ഫലസ്തീൻ മാധ്യമപ്രവർത്തകൻ മരിച്ചു. വെള്ളിയാഴ്ച നടന്ന പ്രതിഷേധസമരത്തിനിടെയാണ് യാസർ മുർതാജയുടെ (30) വയറ്റിൽ വെടിയേറ്റത്. ഇതോടെ മാർച്ച് 31ന് തുടങ്ങിയ പ്രതിഷേധസമരത്തിനിടെ െകാല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. ഗസ്സയിലെ െഎൻ മാധ്യമ ഏജൻസിയുടെ ഫോേട്ടാഗ്രാഫറാണ് ഇദ്ദേഹം. പ്രതിഷേധത്തിനിടെ ആറ് റിപ്പോർട്ടർമാർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേൽ മനപ്പൂർവം നടത്തിയ നരഹത്യയാണിതെന്ന് മാധ്യമസമൂഹം കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളിൽ െഎക്യരാഷ്ട്രസഭ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
യാസറിനെ കൂടാതെ, ശനിയാഴ്ച മറ്റൊരു ഫലസ്തീനി യുവാവും െകാല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹംസ അബ്ദുൽ ഹാൽ (20) ആണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഫോടകവസ്തുക്കളും റബർ ബുള്ളറ്റുകളുമായാണ് ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത്. ഒരാഴ്ചയായി തുടരുന്ന പ്രതിഷേധത്തിൽ 1400ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 491 പേർക്ക് പരിക്കേറ്റു. ഇവരിൽ 33 പേരുടെ നില അതി ഗുരുതരമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.