ഇസ്രായേലിെൻറ ഗസ്സയിലെ മനുഷ്യക്കുരുതി യുദ്ധക്കുറ്റം –ഹ്യൂമൻ റൈറ്റ്സ് വാച്ച്
text_fieldsജറൂസലം: ഗസ്സ മുനമ്പിൽ ഏറ്റവും ഒടുവിൽ ഇസ്രായേൽ നടത്തിയ മനുഷ്യക്കുരുതി യുദ്ധക്കുറ്റങ്ങളുടെ ഗണത്തിൽപെടുത്തിയേക്കാമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച്. ഇസ്രായേൽ സൈന്യത്തെ വിന്യസിച്ചതിനെ അപലപിക്കുന്ന പ്രമേയത്തിൽ വോെട്ടടുപ്പിനായി യു.എന്നിെൻറ അടിയന്തര യോഗം ചേരുന്നതിെൻറ തൊട്ടുമുമ്പാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘത്തിെൻറ പ്രസ്താവന.
ഇസ്രായേലിെൻറ അധിനിവേശത്തിനെതിരെ ഫലസ്തീനികളുടെ ‘സ്വന്തം മണ്ണിലേക്ക് മടങ്ങിവരാനുള്ള അവകാശം’ എന്ന പേരിൽ കഴിഞ്ഞ മാർച്ച് 30 മുതൽ ആഴ്ചയോളം നീണ്ടുനിന്ന പ്രതിഷേധം നടന്നിരുന്നു. ഇതിനുനേരെ ഇസ്രായേൽ സൈന്യം അഴിച്ചുവിട്ട ക്രൂരമായ ആക്രമണത്തിൽ 120 ഫലസ്തീനികൾ െകാല്ലപ്പെടുകയും 3800ത്തിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധകരിൽനിന്ന് സ്വന്തം പൗരൻമാരെ സുരക്ഷിതമാക്കാൻ എന്ന പേരിൽ ആയിരുന്നു സൈന്യത്തിെൻറ നരനായാട്ട്. ഫലസ്തീൻ ജീവനുകളെ ഇത്തരത്തിൽ തൃണവത്കരിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അവർക്കുമേൽ തക്കതായ വില ചുമത്തണമെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.