ഇസ്രായേലിലെ ഐക്യ സർക്കാറിന് എം.പിമാരുടെ അംഗീകാരം
text_fieldsജറുസലം: ഇസ്രായേലിലെ നെതന്യാഹു-ഗാന്റ്സ് ഐക്യ സർക്കാറിന് എം.പിമാരുടെ അംഗീകാരം. പാർലമെന്‍റായ നെസറ്റിൽ നടന്ന വോട്ടെടുപ്പിൽ 71 പേർ പിന്തുണച്ചപ്പോൾ 37 പേർ എതിർത്തു. പുതിയ സർക്കാറിന്‍റെ സത്യപ്രതിജ്ഞ മെയ് 13ന് നടക്കുമെന്ന് ബിന്യമിൻ നെതന്യാഹുവും ബെന്നി ഗാന്റ്സും വ്യക്തമാക്കി.
ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലിൽ ഐക്യ സർക്കാർ രൂപീകരിക്കാൻ ഏപ്രിൽ 21നാണ് ലികുഡ് പാര്‍ട്ടിയുടെ ബിന്യമിൻ നെതന്യാഹുവും ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്സും ഉടമ്പടിയിൽ ഒപ്പുവെച്ചത്.
ഉടമ്പടി പ്രകാരം നെതന്യാഹു ഒന്നര വർഷം പ്രധാനമന്ത്രി പദവിയിൽ തുടരും. ശേഷമുള്ള ഒന്നര വർഷം ഗാന്റ്സ് പ്രധാനമന്ത്രിയാകും. നിലവിൽ പ്രതിരോധമന്ത്രി പദം ഗാന്റ്സ് വഹിക്കും.
കഴിഞ്ഞ ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ പാർട്ടി കേവല ഭൂരിപക്ഷം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. 120 അംഗ നെസറ്റിൽ 61 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 33 സീറ്റ് നേടിയ ബ്ലൂ ആന്‍റ് വൈറ്റ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.