അഴിമതിക്കേസിൽ നെതന്യാഹുവിനെതിരെ നടപടിക്ക് ശിപാർശ
text_fieldsജറൂസലം: അഴിമതിക്കേസിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും ഭാര്യ സാറക്കുമെതിരെ നടപടിക്കു ശിപാർശ ചെയ്ത് ഇസ്രായേൽ പൊലീസ് അറ്റോണി ജനറലിന് റിപ്പോർട്ട് നൽകി.
മാസങ്ങളുടെ ഇടവേളകളിൽ മൂന്നാം തവണയാണ് പൊലീസ് നെതന്യാഹുവിനെതിരെ റിപ്പോർട്ട് നൽകുന്നത്. കുറ്റം ചുമത്തണോ എന്ന കാര്യം അറ്റോണി ജനറൽ തീരുമാനിക്കും.
തനിക്ക് അനുകൂലമായി വാർത്തകൾ നൽകുന്നതിന് ടെലികമ്യൂണിക്കേഷൻ സ്ഥാപനമായ ബെസേഖിന് കോടിക്കണക്കിന് ഡോളറുകൾ നൽകിയെന്നാണ് പ്രധാന ആരോപണം. നെതന്യാഹു കൈക്കൂലി നൽകിയതിന് തെളിവുണ്ടെന്നും പൊലീസ് അറിയിച്ചു. മൂന്ന് അഴിമതിക്കേസുകളാണ് നെതന്യാഹുവിന് എതിരെയുള്ളത്. കേസുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു.
പൊതുമുതൽ ദുർവിനിയോഗം ചെയ്തതിന് ഭാര്യക്കെതിരെയും കേസുണ്ട്. ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.