ഷാർലത്സ്വിൽ ആക്രമണം: വിമർശനം ഏറ്റുവാങ്ങി നെതന്യാഹു
text_fieldsജറൂസലം: ഷാർലത്സ്വിൽ ആക്രമണത്തിൽ ട്രംപിെൻറ വംശീയ ചായ്വുള്ള പ്രതികരണത്തോട് മൗനം പാലിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രിക്കെതിരിൽ പ്രതിഷേധം കനക്കുന്നു. സാധാരണ നിലയിൽ സെമിറ്റിക് വിരുദ്ധതക്കെതിരിൽ പെെട്ടന്ന് പ്രതികരണവുമായി എത്തുന്ന നെതന്യാഹു സംഭവം നടന്ന് മൂന്നു ദിവസങ്ങൾക്കുശേഷമാണ് വായ തുറന്നതെന്നും അതുതന്നെ എവിടെയും തൊടാതെയുള്ള പ്രസ്താവനയാണെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.
അതേസമയം, മുൻ യു.എസ് പ്രസിഡൻറുമാരായ സീനിയർ ബുഷും മകൻ ബുഷും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് വംശീയ ഭ്രാന്ത് ആണെന്നും സെമിറ്റിക് വിരുദ്ധവും വിദ്വേഷപരവുമാണെന്നും ഇരുവരും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. വൈറ്റ് ഹൗസിലെ മുതിർന്ന നയതന്ത്രജ്ഞൻ സ്റ്റീവ് ബാനനും വംശീയ അക്രമത്തെ അപലപിച്ചു.
വംശീയവാദികളെ കോമാളികൾ എന്നാണ് ബാനൻ വിശേഷിപ്പിച്ചത്. നേരത്തേ ഡോണൾഡ് ട്രംപിെൻറ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി പണിയെടുത്ത വലതുപക്ഷക്കാരുടെ ചാനലായ ബ്രെയ്വാർറ്റ് ന്യൂസിെൻറ മേധാവിയായിരുന്നു ബാനൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.