യു.എൻ സഹായം ഇസ്രായേൽ വെട്ടിക്കുറച്ചു
text_fields
ജറൂസലം: യു.എന്നിനുള്ള ധനസഹായത്തിൽനിന്ന് 10 ലക്ഷം ഡോളർ വെട്ടിക്കുറച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഇസ്രായേലിനെതിരെ യു.എൻ സംഘടനയായ യുനെസ്കോ പ്രമേയം പാസാക്കിയതിനെ തുടർന്നാണിത്. ജറൂസലമിെൻറ പദവിയിൽ മാറ്റം വരുത്തുന്നതിന് ഇസ്രായേൽ നടപടികൾ കൈക്കൊണ്ട സാഹചര്യത്തിലാണ് യുനെസ്കോ പ്രമേയം പാസാക്കിയത്. ചൊവ്വാഴ്ച യു.എന്നിെൻറ പാരിസിലെ ആസ്ഥാനത്തിൽ നടന്ന യോഗത്തിൽ പ്രമേയത്തെ അനുകൂലിച്ച് 22 പേരും എതിരായി 10 പേരും വോട്ട് ചെയ്തപ്പോൾ മറ്റ് 23 പേർ വോട്ടിങ്ങിൽനിന്ന് വിട്ടുനിന്നു.
1967ൽ പിടിച്ചടക്കിയ ശേഷം കിഴക്കെ ജറൂസലമിനെ തങ്ങളുടെ അധീനതയിലാക്കിയതിനെ യോഗം നിശിതമായി വിമർശിച്ചിരുന്നു. എന്നാൽ, ജൂതന്മാർക്ക് ജറൂസലമുമായി ഉണ്ടായിരുന്ന ബന്ധം നിഷേധിക്കുന്നതായും യുനെസ്കോ വീണ്ടും യുക്തിരഹിതമായ പ്രമേയമാണ് പാസാക്കിയിരിക്കുന്നതെന്നും നെതന്യാഹു ആരോപിച്ചു.
ഇത്തരം വ്യവസ്ഥാപിതമായ പീഡനത്തിന് വില നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്നാണ് വിദേശകാര്യ മന്ത്രാലയത്തോട് യു.എന്നിന് രാജ്യം നൽകിവന്നിരുന്ന ധനസഹായത്തിൽനിന്ന് 10 ലക്ഷം ഡോളർ കുറക്കാൻ നെതന്യാഹു ആവശ്യപ്പെട്ടത്. അടുത്തിടെ മൂന്നാമത്തെ തവണയാണ് യു.എന്നിനുള്ള ധനസഹായത്തിൽനിന്ന് ഇസ്രായേൽ തുക വെട്ടിക്കുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.