മസ്ജിദുൽ അഖ്സ ഇമാമിനു നേരെ ഇസ്രായേൽ വെടിവെപ്പ്
text_fieldsജറൂസലം: മസ്ജിദുൽ അഖ്സ ഇമാം ശൈഖ് ഇക്രിമ സബ്രിയെ ഇസ്രായേൽ പൊലീസ് വെടിവെച്ചതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി മസ്ജിദിനു പുറത്ത് പ്രാർഥന കഴിഞ്ഞ് മടങ്ങുേമ്പാഴായിരുന്നു സംഭവം. പ്രാർഥനക്കെത്തിയ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ ബലപ്രയോഗത്തിലാണ് സബ്രിക്ക് വെടിയേറ്റെതന്ന് ഫലസ്തീൻ വൃത്തങ്ങൾ അറിയിച്ചു.
നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സബ്രിയെ കിഴക്കൻ ജറൂസലമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിെൻറ ആരോഗ്യനിലയെക്കുറിച്ച് വിവരം ലഭ്യമല്ല. അതിനിടെ മസ്ജിദുൽ അഖ്സയിലേക്ക് പ്രവേശനം നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഫതഹ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രകടനം നടന്നു.
ഫലസ്തീനികൾ മസ്ജിദിലേക്ക് പ്രവേശിക്കുന്നത് തടയാൻ ഇസ്രായേൽ പൊലീസ് കർക്കശ സുരക്ഷ നടപടികളാണ് സ്വീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.