സിറിയയില്‍ പോളിയോക്കെതിരെ പോരാടിയ ഡോക്ടറെ യു.എസ് വിലക്കി
text_fields
വാഷിങ്ടണ്‍: സിറിയയില്‍ പോളിയോ നിര്‍മാര്‍ജനത്തിന് പ്രയത്നിച്ച ഡോക്ടര്‍ക്ക് യു.എസില്‍ വിലക്ക്. അലപ്പോയില്‍നിന്നുള്ള 35കാരനായ ഖാലിദ് അല്‍മിലാജാണ് യു.എസില്‍ പ്രവേശിക്കാന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്നത്.
യു.എസിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ സ്കോളര്‍ഷിപ്പോടെ പബ്ളിക് ഹെല്‍ത്തില്‍ മാസ്റ്റര്‍ ബിരുദത്തിനായുള്ള പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഡോക്ടര്‍.
സിറിയ അടക്കം ഏഴു മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ വെള്ളിയാഴ്ച യു.എസ് പ്രസിഡന്‍റിന്‍െറ പ്രഖ്യാപനം വന്നതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ കുടുങ്ങിയിരിക്കുകയാണ് ഖാലിദ്. ട്രംപ് അധികാരമേല്‍ക്കുന്നതിന്‍െറ തലേദിവസം തന്‍െറ വിസ റദ്ദാക്കുന്നതായി ഇസ്തംബൂളിലുള്ള യു.എസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിളിച്ചു പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, എന്തു കാരണത്താലാണ് അങ്ങനെ ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞിരുന്നില്ളെന്നും ഡോക്ടര്‍ പറയുന്നു. അദ്ദേഹത്തിന്‍െറ ഗര്‍ഭിണിയായ ഭാര്യയും മൂത്ത കുട്ടിയും ഇപ്പോഴും യു.എസില്‍തന്നെയാണുള്ളത്. എന്തു ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ഖാലിദ്.
സിറിയയില്‍ യുദ്ധം തുടങ്ങിയ സമയത്ത് ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.