ധീരനായ പിതാവിെൻറ മകളാവുകയാണ് ഞാൻ; മർയം ശരീഫിെൻറ വികാരനിർഭര സന്ദേശം
text_fieldsലാഹോർ: ധീരനായ പിതാവിെൻറ മകളായാണ് താൻ ജയിലിലേക്ക് പോകുന്നതെന്ന് മർയം ശരീഫിെൻറ ശബ്ദസന്ദേശം. മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫും മകൾ മർയമും ലാഹോറിൽ വെള്ളിയാഴ്ചയാണ് അറസ്റ്റിലായത്.
ഇതിനു മുമ്പ് റെക്കോഡ് ചെയ്ത ശബ്ദ സന്ദേശത്തിലാണ് മർയം വികാരനിർഭരമായി സംസാരിക്കുന്നത്. ഗുരുതരാവസ്ഥയിൽ ലണ്ടനിൽ ചികിത്സയിൽ കഴിയുന്ന മാതാവിനു വേണ്ടി എല്ലാവരും പ്രാർഥിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
‘‘പിതാവിെൻറ കൂടെ ഞാൻ ലണ്ടനിലേക്ക് പോയത് ചികിത്സയിൽ കഴിയുന്ന മാതാവിനെ കണാനാണ്. ഞങ്ങളവിടെയെത്തുേമ്പാൾ അവർ ബോധരഹിതയായിരുന്നു. നാട്ടിലേക്ക് മടങ്ങാനൊരുങ്ങുേമ്പാൾ മാതാവ് കണ്ണുകൾ തുറന്നു. അവർക്ക് ഞങ്ങളെ കാണാനായെങ്കിലും സംസാരിക്കാൻ കഴിഞ്ഞില്ല. എനിക്ക് ആരോഗ്യത്തോടെ അവരെ വാരിപ്പുണരണം’’ -മർയം പറഞ്ഞു.
പാക് പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ വോട്ടർമാരോട് ഇതിൽ ആവശ്യപ്പെടുന്നുമുണ്ട്. ജയിലിലായില്ലെങ്കിൽ ഇൗ ചരിത്രപരമായ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തെരുവിൽ നിങ്ങളോടൊപ്പം ഞാനുമുണ്ടാകുമായിരുന്നു. ഇപ്പോൾ ഒരു മണ്ഡലത്തിലല്ല, മുഴുവൻ മണ്ഡലത്തിലും ഞാൻ മത്സര രംഗത്താണ് -അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.