യു.എന്നിൽ ജയ്ശെ മുഹമ്മദിന്റെ പേര് പരാമർശിച്ചത് അന്തിമ വിധിയല്ല– ചൈന
text_fieldsബെയ്ജിങ്: പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് യു.എൻ രക്ഷാസമിതിയിൽ പ്രമേയം അവത രിപ്പിക്കുന്നതിനിടെ പാക് ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിെൻറ പേര് പരാമർശിച് ചത് പൊതു അർഥത്തിലെടുത്താൽ മതിയെന്നും ആക്രമണത്തെ കുറിച്ചുള്ള വിധിനിർണയമല്ല അ തെന്നും ചൈന.
ഹീനമായ ആക്രമണമാണ് പുൽവാമയിൽ നടന്നതെന്ന് യു.എൻ രക്ഷാസമിതി ശക്ത മായ ഭാഷയിൽ വിമർശിച്ചിരുന്നു. ആക്രമണത്തിനുപിന്നിൽ ജയ്ശെ മുഹമ്മദ് ആണെന്നും വ്യക്തമാക്കി. ഇേതക്കുറിച്ചുള്ള ചോദ്യത്തിനാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിെൻറ മറുപടി. ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും വിദേശകാര്യ വക്താവ് െജങ് ഷുവാങ് പറഞ്ഞു.
രക്ഷാസമിയിൽ ജയ്ശെ മുഹമ്മദിെൻറ പേര് പരാമർശിക്കാനുള്ള നീക്കം തടയാനുള്ള ചൈനയുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ മസ്ഉൗദ് അസ്ഹറിനെ ആഗോളഭീകരപ്പട്ടികയിൽ പെടുത്താനുള്ള ശ്രമം 2016 മുതൽ തടയുകയാണ് ചൈന.
അതുപോലെ, യു.എൻ രക്ഷാസമിതിയിൽ ജയ്ശെ മുഹമ്മദിനെയും ന്യായീകരിക്കാനാണ് ചൈന ശ്രമിച്ചത്. അന്വേഷണത്തിൽ സഹകരിക്കാമെന്ന് പാകിസ്താൻ വാഗ്ദാനം നൽകിയത് ചൈനയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ജെങ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.