ബാലാകോട്ടിലെ ജയ്ശ് കേന്ദ്രങ്ങൾ പ്രവർത്തനക്ഷമം
text_fieldsലാഹോർ: പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന ജെറ്റുകളുടെ ആക്രമണത്തിൽ ത കർന്ന ജയ്ശെ മുഹമ്മദ് ഭീകരസംഘടനയുടെ പരിശീലനകേന്ദ്രം വീണ്ടും പ്രവർത്തനമാരംഭ ിച്ചു. ആക്രമണം നടന്ന് ഏഴുമാസത്തിനു ശേഷമാണ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമായത്.
പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു-കശ്മീരിനെ ഇന്ത്യ വിഭജിച്ചതോടെ ഭീകരസംഘടനകൾക്കെതിരായ നടപടികളിൽ പാക്സർക്കാർ അയവുവരുത്തിയിരുന്നു. അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കശ്മീരിലും ഇന്ത്യയിലെ മറ്റിടങ്ങളിലും സ്ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക് പരിശീലനം നല്കാന് ആരംഭിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസിെൻറ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയുടെ കശ്മീര്‍ നടപടികള്‍ക്ക് തിരിച്ചടി നല്കാൻ ജയ്ശെ നേതൃത്വവും ഐ.എസ്.ഐ ഉദ്യോഗസ്ഥരും തമ്മില്‍ കൂടിയാലോചനകള്‍ നടത്തിയതായും വിവരം ലഭിച്ചിരുന്നു. പാകിസ്താനിലെ മറ്റൊരു ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബയും പരിശീലന ക്യാമ്പുകള്‍ സജീവമാക്കിയതായാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി 27നാണ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ബാലാകോട്ടിലെ ജയ്ശ് കേന്ദ്രം ബോംബിട്ട് തകര്‍ത്തത്.
ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന സ്ഫോടനത്തില്‍ 40 സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ടതിന് തിരിച്ചടിയായായിരുന്നു ഇന്ത്യയുടെ സൈനിക നീക്കം. തുടർന്ന് ഇന്ത്യ-പാക് ബന്ധം കൂടുതൽ വഷളാവുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.