മതനിന്ദ; ജകാർത്ത ഗവർണർക്ക് തടവുശിക്ഷ
text_fieldsജകാർത്ത: ഇന്തോനേഷ്യൻ തലസ്ഥാനമായ ജകാർത്തയുടെ ഗവർണർക്ക് മതനിന്ദ കേസിൽ രണ്ടു വർഷത്തെ തടവ്. ചൈനീസ് വംശജൻകൂടിയായ ബാസുകി തഹാജ പൂർണാമ എന്ന അഹോകിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇസ്ലാമിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ശിക്ഷവിധിച്ചത്. വിധി പുറത്തുവന്നയുടൻതന്നെ, 50കാരനായ അഹോകിനെ കസ്റ്റഡിയിലെടുത്തു. ക്രിസ്തുമത വിശ്വാസിയായ ഇദ്ദേഹം, രാജ്യത്തെ ആദ്യ അമുസ്ലിം ഗവർണറാണ്. അടുത്ത ഒക്ടോബറിൽ വിരമിക്കാനിരിക്കെയാണ് സംഭവം.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അഹോക് വിവാദ പരാമർശം നടത്തിയത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിൽ, ഇതര മതക്കാർക്ക് വോട്ട് ചെയ്യരുതെന്ന് മുസ്ലിം പണ്ഡിതർ ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ച് പ്രസംഗിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ചില ഖുർആൻ സൂക്തങ്ങളും ആ പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചു. ഇൗ പ്രസംഗത്തിെൻറ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഗവർണറുടെ അറസ്റ്റ് ആവശ്യപ്പെട്ട് രാജ്യത്ത് പ്രകടനങ്ങൾ അരങ്ങേറിയത്.അതേസമയം, ശിക്ഷാവിധിയിൽ പ്രതിഷേധിച്ച് രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ പ്രകടനങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.