സിറിയൻ ജയിലിൽനിന്ന് ജാപ്പനീസ് പത്രപ്രവർത്തകൻ മോചിതനായി
text_fieldsടോേക്യാ: മൂന്നു വർഷമായി സിറിയയിലെ ജയിലിൽ തടവിലായിരുന്ന ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജുേമ്പയി യസൂദ (44) മോചിതനായി. ചൊവ്വാഴ്ച ജയിലിൽനിന്ന് മോചിപ്പിച്ച യസൂദയെ തുർക്കിയിലേക്കയച്ചു. ജയിൽമോചിതനായ യസൂദയെ കാത്തുനിന്ന മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ അദ്ദേഹം തയാറായില്ല.
2015ലാണ് അൽഖാഇദയുമായി ബന്ധമുള്ള നുസ്റഫ്രണ്ട് എന്നറിയപ്പെട്ടിരുന്ന തീവ്രവാദസംഘം യസൂദയെ തട്ടിക്കൊണ്ടുപോയത്. 40 മാസം നീണ്ട ജയിൽജീവിതത്തിൽ ശാരീരികമായും മാനസികമായും െകാടിയപീഡനമാണ് അനുഭവിച്ചതെന്ന് യസൂദ പറഞ്ഞു. ഖത്തറും തുർക്കിയുമാണ് മോചനത്തിന് മാധ്യസ്ഥ്യം വഹിച്ചതെന്ന് ജപ്പാൻ അറിയിച്ചു. 2004ൽ ഇറാഖും യസൂദയെ ബന്ദിയാക്കിയിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.