ആരും വരാതിരിക്കാൻ ആ പൂക്കളിറുത്തുമാറ്റുന്നു...
text_fieldsടോക്യോ: ‘വേദനാജനകം’ എന്നാണ് ആ ‘ക്രൂരകൃത്യ’ത്തെക്കുറിച്ച് സയ്താമയിലെ യോനോ പാർക്കിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാൾ ട്വീറ്റ് ചെയ്തത്. പ്രിയപ്പെട്ടതെന്തോ ഇറുത്തുമാറ്റുന്ന നൊമ്പരമാണിവരുടെയുള്ളിൽ. പാ ർക്കിൽ വിരിയാനൊരുങ്ങി നിൽക്കുന്ന 3000 റോസാപൂമൊട്ടുകളാണ് ഒരു ദിവസം അവർക്ക് അറുത്തുകളയേണ്ടി വന്നത്. എന്തി നുവേണ്ടിയാണോ ആ പൂക്കളൊക്കെ നട്ടുവളർത്തിയത്, അതുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ ‘അരുംകൊല’. വിരിഞ്ഞുനിൽക്ക ുന്ന പൂക്കളുടെ മനോഹാരിത കണ്ട് ആളുകൾ പാർക്കിലേക്ക് വന്നാലോ എന്നാണ് അധികൃതരുടെ ആശങ്ക. കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ആളുകൾ എത്തിച്ചേരുന്നത് ഒഴിവാക്കാനാണ് പൂക്കൾ ഇറുത്തുമാറ്റുന്നത്.
സയ്താമയിൽ വർഷംതോറും നടത്താറുള്ള റോസ് ഫെസ്റ്റിവൽ ഇക്കുറി റദ്ദാക്കി. എങ്കിലും പാർക്ക് ഇപ്പോഴും പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നുണ്ട്. 180 വ്യത്യസ്ത റോസ് ഇനങ്ങൾ പുഷ്പിച്ചുനിൽക്കുന്ന ഈ പാർക്കിൽ വസന്തം അതിെൻറ പാരമ്യത്തിലെത്തുന്നത് മേയ് മാസത്തിലാണ്. ‘വളരെ വേദനാജനകമാണിത്. എന്നാൽ, ഇത്തരമൊരു അവസ്ഥയിൽ ഈ തീരുമാനത്തിലെത്തിച്ചേരേണ്ടിവന്നു‘-പ്രാദേശിക അധികൃതരിലൊരാൾ ഒരു ചൈനീസ് ദിനപത്രത്തോട് പ്രതികരിച്ചു. മുഴുവൻ പൂക്കളും ഇറുത്തുകളയാൻ ഒരാഴ്ച കൂടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടോക്കിയോക്ക് 50 കിലോമീറ്റർ കിഴക്കുള്ള സകുറയിൽ ഒരു ലക്ഷത്തിലധികം തുലിപ് പൂവുകളാണ് മുറിച്ചൊഴിവാക്കിയത്. സാമൂഹിക അകലം ഉറപ്പുവരുത്താനായി വാർഷിക തുലിപ് െഫസ്റ്റിവലും ഒഴിവാക്കിയിട്ടുണ്ട്. സകുറ ഫുറുസാറ്റോ ഹിരോബയിൽ 7000 ചതുരശ്ര മീറ്റർ സ്ഥലത്ത് പരന്നുകിടക്കുന്ന പിങ്കും ചുവപ്പും നിറത്തിലുള്ള തുലിപ് പുഷ്പങ്ങൾ ഏറെ സന്ദർകരെ ആകർഷിച്ചിരുന്നു.
മൊത്തം 12000 കോവിഡ് രോഗികളാണിപ്പോൾ ജപ്പാനിലുള്ളത്. രാജ്യത്ത് പല ഭാഗത്തും കോവിഡ്19 പടരുന്ന സാഹചര്യമാണ് പനിനീർ പൂക്കൾ പറിച്ചുകളയാൻ അധികൃതരെ നിർബന്ധിതരാക്കിയത്. എന്നാൽ, പൂക്കൾ പറിച്ചുകളയുന്നത് പാർക്കിലെ സന്ദർശകരിൽ മിക്കവർക്കും ഇഷ്ടപ്പെട്ടിട്ടില്ല. ‘വളരെ നിർഭാഗ്യകരമാണിത്. ഇതുകണ്ടിട്ട് എെൻറ മനസ്സു തകരുന്നു.’ സകുറയിലെത്തിയ സന്ദർശകരിലെരാളായ മിസാകോ യോനെകുബോ പറയുന്നു. മുറിച്ചെടുത്ത പൂവുകൾ കളയില്ലെന്നും അവ പ്രാദേശിക നഴ്സറി സ്കൂളുകൾക്ക് നൽകുമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.